കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ സനാഉല്ലയെ വിദേശിയായി മുദ്രകുത്തി  തടങ്കലിലേക്ക്

രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വിരമിച്ച പട്ടാളക്കാരനെയും കുടുംബത്തെയും നിയമവിരുദ്ധ കുടിയേറ്റക്കാരനായി മുദ്രകുത്തി തടങ്കലിടച്ചു.

ദേശീയ പൗരത്വ  ബില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗുവാഹത്തി ഹൈക്കോടതിയാണ് വിദേശിയായി മുദ്രകുത്തി തടങ്കലിലേക്കയച്ചത്. പട്ടാളത്തിലെ ഉപസേനാപതികൂടിയായിരുന്ന മുഹമ്മദ് സനാഉല്ലയെ ആസാം അതിര്‍ത്തി പോലീസുകാരാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
വിദേശിയാണെന്നും രാജ്യത്തിന്റെ പൗരനല്ലെന്നും തീര്‍പ്പ് കല്‍പിച്ചായിരുന്നു അറസ്‌ററ്.
52 കാരനായ ലെഫ്റ്റനന്റ് സനാഉല്ല ബോര്‍ഡര്‍ പോലീസിലെ  അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി ജോലിചെയ്ത് വരികയാണ്.  സംശയാസ്പദമായ പൗരന്മാരെയും,അനധികൃതകുടിയേറ്റക്കാരെയും തിരിച്ചറിയാനും തടയാനും ഉള്ള ചുമതലയാണ് അദ്ധേഹത്തിന്റെത്.സംസ്ഥാന പോലീസിന്റെ ഈ യൂണിറ്റ് വിരമിച്ച പ്രതിരോധ സൈനികര്‍ക്കുള്ളതാണ്. 
ഏകദേശം 100 വിദേശികളുടെ കേസുകള്‍ ബോര്‍ഡര്‍ പോലീസുകാര്‍ ഇടപെടുകയും കേള്‍ക്കാറുമുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് സനാഉല്ലക്ക് വിദേശികളുടെ ട്രൈബുണില്‍ നോട്ടീസ് നല്‍കിയത്. കോടതിക്ക് മുമ്പായി 5ഓളം വാദം കേള്‍ക്കലില്‍ സനാഉല്ല ഹാജരായിരുന്നു,അഞ്ചോളം മറ്റു വിരമിച്ച സൈനികര്‍ക്കും ഇത്തരത്തിലുള്ള നോട്ടീസ് നല്‍കിയിരുന്നു.

കാര്‍ഗില്‍ യുദ്ധമടക്കം സെന്യത്തില്‍ 30 വര്‍ഷം നിലകൊണ്ടതിന്റെ പ്രതിഫലമാണോ ഇതെന്ന് ഹൃദയംതകര്‍ന്ന് ബന്ധുവായ മുഹമ്മ്ദ് അജ്മല്‍ ഹഖ് ചോദിക്കുന്നു.
1987 ലാണ് സനാഉല്ല സൈന്യത്തില്‍ ചേരുന്നത്.2017 ലാണ് അദ്ധേഹം ബോര്‍ഡര്‍ പോലീസില്‍ അംഗമാവുന്നത്.
കഴിഞ്ഞ പാര്‍ലിമെന്ററി തെരഞ്ഞെടുപ്പിലും അദ്ധേഹം വോട്ട് ചെയ്തിരുന്നു 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter