സൈറ വസീമിനെതിരെ സൈബർ ആക്രമണം: സോഷ്യൽ മീഡിയകൾ ഉപേക്ഷിച്ച് താരം
ന്യൂഡല്‍ഹി: സിനിമാലോകത്ത് നിറഞ്ഞു നിൽക്കുന്നതിനിടെ ദൈവികമായ ഉൾവിളിയെ തുടർന്ന് എല്ലാം ഉപേക്ഷിച്ച് മുഖ്യധാരയിൽനിന്ന് അപ്രത്യക്ഷയായ സൈറ വസീം സൈബർ ആക്രമണത്തെ തുടർന്ന് ത​​​ന്‍റെ ട്വിറ്റര്‍, ഇന്‍സ്​റ്റഗ്രാം അക്കൗണ്ടുകള്‍ ഉപേക്ഷിച്ചു. ഉത്തരേന്ത്യയിലെ കൃഷിയിടങ്ങളിലെ വെട്ടികിളി ശല്യത്തെ മുന്‍നിര്‍ത്തി ഖുര്‍ആനിലെ സൂക്തം ട്വീറ്റ്​ ചെയ്​തതിന്​ നേരിട്ട രൂക്ഷമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ്​ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ സൈറ ഉപേക്ഷിച്ചത്.

''വെള്ളപ്പൊക്കം, വെട്ടുകിളി, ചെള്ള്​, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു'' എന്ന്​ അര്‍ത്ഥം വരുന്ന ഖുർആനിലെ അഅറാഫ് സൂറത്തിലെ 133ആം സ സൂക്തം സൈറ ട്വിറ്ററില്‍ പങ്കുവെച്ചതാണ് ആക്രമണത്തിന് ആധാരം. ഇതോടെ പാകിസ്താന്‍ അനുഭാവിയാണെന്നും മത മൗലികവാദിയാണെന്നുമുള്ള അധിക്ഷേപവുമായാണ് ആദ്യം സൈബർ ആക്രമണം നടന്നത്.

വെട്ടുകിളി ആക്രമണത്തെ മതവുമായി ബന്ധപ്പെടുത്തുന്നത്​ യുക്തിക്ക് നിരക്കാത്തതാണെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. അതേ സമയം സൈറയുടെ പോസ്റ്റിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയവരും കുറവല്ല. ഇത് സൈറയുടെ അഭിപ്രായ സ്വാത​ന്ത്രമാണെന്നും സംസ്​കൃത ​ശ്ശോകങ്ങളോ ബൈബിള്‍ വചനങ്ങളോ പോസ്​റ്റ്​ ചെയ്യു​ബാള്‍ ഇല്ലാത്ത ഇത്തരം പ്രതികരണങ്ങള്‍ ഖുര്‍ആന്‍ വചനങ്ങള്‍ പോസ്​റ്റ്​ ചെയ്യു​മ്പോള്‍ മാത്രം ഉണ്ടാകുന്നതെങ്ങനെയാണെന്നും ഇവർ ചോദ്യ ശരമെറിയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter