ഇറാനോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍

ഇറാനിലെ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സംയമന നിലപാട് സ്വീകരിക്കാന്‍ ഇറാനോട് ആവശ്യപ്പെട്ട് യു.എന്‍. ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍. 

സംയമനം പാലിക്കുകയും  നടപടിയെടുക്കുന്നത് ഒഴിവാക്കുകയും ചെയ്യാന്‍ ആവശ്യപ്പെടുന്നുവെന്നും അത്തരത്തിലുള്ള നീക്കം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്നും യു.എന്‍ വക്താവ് സ്റ്റെഫാനെ ദജാരിക് പറഞ്ഞു. നിയമവിരുദ്ധമായ ഏതൊരു കൊലപാതകത്തെയും യു.എന്‍ അപലപിക്കുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ വക്താവ് പറഞ്ഞു.

ഇറാന്റെ ആണവ ശാസ്ത്രജ്ഞനനായിരുന്ന മുഹ്‌സിന്‍ ഫരിസാദെയായാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അജ്ഞാതര്‍ കൊലപ്പെടുത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter