ആർട്ടിക്കിൾ 370  റദ്ദാക്കിയതിനെതിരെയുള്ള ഹർജി കൾക്കായി ഭരണഘടനാബെഞ്ച് രൂപീകരിച്ചു
  ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിനായി ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തില്‍ അഞ്ചംഗ ബെഞ്ചിനെ സുപ്രീംകോടതി നിയമിച്ചു.  അടുത്ത മാസം മുതല്‍ ബെഞ്ച് ഹര്‍ജികളില്‍ വാദം കേള്‍ക്കും. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ഭരണഘടനാപരമായ സാധുതയുണ്ടോയെന്ന് ബെഞ്ച് പരിശോധിക്കും. നാഷണല്‍ കോണ്‍ഫററന്‍സ് അടക്കമുള്ള കശ്മീരിലെ പ്രമുഖ രാഷ്ട്രീയ സംഘടനകളും മറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചിന് എതിരെ ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter