കശ്മീരില്‍ മാധ്യമനിയന്ത്രണങ്ങള്‍ക്ക് പിന്തുണ നല്‍കിയ പ്രസ് കൗണ്‍സില്‍ ചെയര്‍മാനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നു

 


ചെന്നൈ: ഓഗസ്റ്റ് 5 ന് കശ്മീരിന്‍റെ 370ാം വകുപ്പ് എടുത്ത് മാറ്റിയതിനെത്തുടര്‍ന്ന് പ്രദേശത്ത് അടിച്ചേല്‍പ്പിച്ച മാധ്യമ വിലക്ക് തുടരണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത പ്രസ് കൗണ്‍സിലിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നു. അലൈന്‍സ് ഫോര്‍ ഫ്രീഡം ചെയര്‍മാനും പത്രപ്രവര്‍ത്തകനുമായ എന്‍.റാം കൗണ്‍സില്‍ ചെയര്‍മാന്‍ ജി.കെ പ്രസാദിനെതിരെ ശക്തമായി രംഗത്ത് വന്നു. ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ വെച്ചാണ് അദ്ദേഹം ആഞ്ഞടിച്ചത്. താഴ് വരയില്‍ മൂന്നാഴ്ചയായിട്ടും വാര്‍ത്താ  വിനിമയ ബന്ധങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതിന് വേണ്ടി വാദിക്കേണ്ട കൗണ്‍സില്‍ ജനാധിപത്യ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഏകപക്ഷീയമായ തീരുമാനമെടുത്ത കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്നും  ആവശ്യപ്പെട്ടു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter