നയതന്ത്ര വിദഗ്ധൻ മുസ്തഫ അദീബ് ലബനാനിൽ പുതിയ സർക്കാറുണ്ടാക്കുന്നു
- Web desk
- Aug 31, 2020 - 13:49
- Updated: Sep 1, 2020 - 08:48
ബെയ്റൂത്ത്: ലബനീസ് നയതന്ത്ര വിദഗ്ധൻ മുസ്തഫ അദീബിന് പുതിയ സർക്കാറുണ്ടാക്കാൻ ഭൂരിപക്ഷം ലഭിച്ചതായി റിപ്പോർട്ട്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഭൂരിപക്ഷ എംപിമാരുടെയും പിന്തുണ ഉറപ്പിച്ചു കൊണ്ടാണ് അദീബ് സർക്കാറുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഹിസ്ബുല്ല, സഖ്യ കക്ഷിയായ ഫ്രീ പാട്രിയോറ്റിക് മൂവ്മെന്റ്, അമൽ മൂവ്മെന്റ്, മുൻ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ ഫ്യൂച്ചർ മൂവ്മെന്റ് എന്നീ പാർട്ടികൾ നിന്നുള്ള
120 എംപിമാരിൽ 90 പേരുടെയും പിന്തുണ അദീബ് ഉറപ്പിച്ചിട്ടുണ്ട്.
14 വോട്ടുകൾ മുൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി ജഡ്ജ് നവാഫ് സലാം നേടിയപ്പോൾ 12 വോട്ടുകൾ മറ്റുളവർക്കും ലഭിച്ചു.
"ഇത് സംസാരിക്കാനുള്ള സമയമല്ല, പ്രതീക്ഷ നഷ്ടപ്പെട്ട ലെബനീസ് ജനതയുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കൈ കോർക്കേണ്ട സമയമാണിത്". അദീബ് പറഞ്ഞു. ബെയ്‌റൂത്തിലെ തുറമുഖത്തിലുണ്ടായ പൊട്ടിത്തെറി മൂലം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് മന്ത്രിസഭ രാജിവെച്ചതിനു പിന്നാലെ, രാജ്യത്തിന്റെ സമ്പൂര്‍ണ അധികാരം സൈന്യത്തിന് കൈമാറിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment