സിഎഎയെ അനുകൂലിക്കാൻ തയ്യാറല്ല, അതിന്റെ പേരിൽ പുരസ്കാരം തിരിച്ചെടുത്താൽ പ്രശ്നവുമില്ല- ഇർഫാൻ ഹബീബ്
- Web desk
- Dec 31, 2019 - 06:03
- Updated: Dec 31, 2019 - 06:10
കണ്ണൂർ: ചരിത്ര കോൺഗ്രസിൽ പ്രോട്ടോക്കോൾ ലംഘനം നടന്നെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി ചരിത്രകാരൻ ഇർഫാൻ ഹബീബ് രംഗത്തെത്തി. എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാൻ തയ്യാറല്ല. അതിന്റെ പേരിൽ തനിക്കു ലഭിച്ച എമറിറ്റസ് പ്രൊഫസർ പദവി അടക്കമുള്ള മുഴുവൻ
ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തപ്പോൾ ഇല്ലാത്ത എന്ത് പ്രോട്ടോക്കോൾ പ്രശ്നമാണ് പ്രസിഡന്റിനേക്കാൾ താരതമ്യേന താഴ്ന്ന പദവിയിലുള്ള ഗവർണർക്ക് ഉണ്ടായതെന്ന് അറിയില്ലെന്ന് ഇർഫാൻ ഹബീബ് തുറന്നടിച്ചു.
ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ പിടിച്ചു തള്ളി എന്നആരോപണത്തിനും ഇർഫാൻ ഹബീബ് കൃത്യമായ മറുപടി നൽകി.
88 വയസ്സുള്ള താൻ എങ്ങനെയാണ് 35 വയസ്സുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.
തനിക്ക് അസഹിഷ്ണുതയുണ്ടെന്ന ഗവർണറുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച ഇർഫാൻ ഹബീബ് തനിക്ക് അസഹിഷ്ണുതയുണ്ടെന്നും എന്നാൽ അത് സിഎഎയുമായി ബന്ധപ്പെട്ടതാണെന്നും സിഎഎ പോലൊരു നിയമത്തെ എതിർക്കുന്നതു തന്നെയായിരിക്കും തന്റെ നിലപാടെന്നും വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment