യുപി സർക്കാർ പ്രക്ഷോഭങ്ങളെ തോക്കിൻമുനയിൽ അടിച്ചമർത്തുന്നു: പോലീസ് അക്രമത്തിന്റെ റിപ്പോർട്ട് പുറത്തുവിടുമെന്ന് സികെ സുബൈർ
- Web desk
- Dec 31, 2019 - 06:10
- Updated: Dec 31, 2019 - 17:33
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചവരെ അത് നിഷ്ഠൂരമായി വെടിവച്ച് കൊലപ്പെടുത്തിയ ഉത്തർപ്രദേശ് സർക്കാറിനെതിരെ യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സികെ സുബൈർ രംഗത്തെത്തി.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തോക്കിന്‍ കുഴലിലൂടെ ജനാധിപത്യപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന്
സി.കെ സുബൈർ വ്യക്തമാക്കി.
യോഗി ടാര്‍ജറ്റ് കൊലകളാണ് നടത്തുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുത്തവരല്ല കൊല്ലപ്പെട്ടവരില്‍ പലരും. പലര്‍ക്കും നെഞ്ചിലും തലയിലുമാണ് വെടിയേറ്റത്. സുബൈർ പറഞ്ഞു.
യു.പിയിലെ സംഭവങ്ങളില്‍ പലതും പുറത്തുവന്നിട്ടില്ലെന്നും യൂത്ത് ലീഗ് നടത്തിയ വസ്തുതാന്വേഷണപഠന റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് പോലീസ് വെടിവെപ്പ് നടത്തിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തി തിരികെ വന്നതിനുശേഷമാണ് സി കെ സുബൈർ ഇക്കാര്യം വ്യക്തമാക്കിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment