ആള്‍ക്കൂട്ടക്കൊലകള്‍  തടയുന്ന സമിതിയുടെ അധ്യക്ഷനായി അമിത്ഷാ

രാജ്യത്ത് പശുവിന്റെ പേരിലും മറ്റും വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലകള്‍ തടയുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന സമിതിക്ക് ആഭ്യന്തര മന്ത്രി അമിത്ഷാ നേതൃത്വം നല്‍കും.

വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍,ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്,സാമൂഹ്യ ശാക്തീകരണ മന്ത്രി തവര്‍ചന്ദ് ഗെലോട്ട് തുടങ്ങിയവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.ആള്‍ക്കൂട്ടക്കൊല പ്രതിരോധിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.2018 മെയ് ജൂണ്‍ കാലയളവില്‍ മാത്രം 20 പേരാണ് ആള്‍ക്കൂട്ടാക്രമണങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter