മുന്‍ആര്‍മി ഉദ്യോഗസ്ഥന്‍ അമാനുള്ളയെ യു.പിയില്‍ അടിച്ചുകൊന്നു

ഉത്തര്‍പ്രദേശിലെ അമേത്തി ജില്ലയില്‍ റിട്ട.സൈനിക ഉദ്യോഗസ്ഥനായ അമാനുള്ളയെ വീട്ടില്‍ കയറി അഞ്ജാതര്‍ അടിച്ചുകൊന്നു.

ശനിയാഴ്ച  രാത്രി അമാനുള്ളയും ഭാര്യയും വീട്ടില്‍ തനിച്ചായിരിക്കെ അക്രമി സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്തു, തലയില്‍ ഏറ്റ മര്‍ദ്ദനമാണ് തല്‍ക്ഷണം മരിക്കാന്‍ കാരണം.
കമുറൂളി പോലീസ് സ്‌റ്റേഷന്‍ പരിതിയില്‍ പെട്ട ഗോദിയാന്‍ കാ പര്‍വ ഗ്രാമത്തിലാണ് സംഭവം.പോസ്റ്റ്‌മോര്‍ട്ടവും മറ്റു അന്വേഷണങ്ങളും നടന്ന് വരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter