അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം: ഭൂമി പൂജ ചെയ്യേണ്ട പൂജാരിക്കും 16 സുരക്ഷാ പോലീസുകാര്‍ക്കും കോവിഡ്
- Web desk
- Jul 31, 2020 - 18:33
- Updated: Jul 31, 2020 - 20:16
രാംജന്മഭൂമി കോംപ്ലക്സില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 16 പൊലീസുകാര്‍ക്കും കോവിഡ് പോസിറ്റീവായി. ഇവരില്‍ ചിലര്‍ സ്ഥിരമായി ഇവിടെ ഡ്യൂട്ടിയിലുള്ളവരും മറ്റ് ചിലര്‍ മാറിമാറി ഡ്യൂട്ടി എടുക്കുന്നവരുമാണ്. കഴിഞ്ഞ ആഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെയെത്തി ഭൂമിപൂജയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഈ സമയത്ത് പ്രദീപ് ദാസ് അദ്ദേഹത്തിന് സമീപമുണ്ടായിരുന്നുവെന്ന് ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും വ്യക്തമാണ്.
50 പ്രമുഖര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂമിപൂജയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാബരി മസ്ജിദ് തകർക്കാൻ മുൻനിരയിലുണ്ടായിരുന്ന അക്കാലത്തെ ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവരെ പങ്കെടുപ്പിക്കും. ബാബരി മസ്ജിദ് തകർത്ത കേസിൽ ഇവർക്കെതിരെ കോടതിയുടെ വിചാരണ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്.
അയോധ്യയുടെ പല ഭാഗങ്ങളിലായി തത്സമയ സംപ്രേഷണത്തിനായി വലിയ സ്ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്. പൂജാരിമാര്‍ ഉള്‍പ്പെടെ ആകെ 200 പേരാണ് ഭൂമിപൂജയിൽ പങ്കെടുക്കുക. സുരക്ഷ ഉറപ്പാക്കി ആഗസ്ത് 5ന് തന്നെ ഭൂമിപൂജ നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അയോധ്യയില്‍ നിലവില്‍ 375 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം കോവിഡ് സ്ഥിരീകരിച്ചതോടെ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment