കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിനായി സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണം-ആലിക്കുട്ടി മുസ്‌ലിയാർ
മലപ്പുറം: കാസർകോട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അടിയന്തരമായി സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കാസർകോട് ഖാസിയുമായ പ്രൊഫ ആലിക്കുട്ടി മുസ്‌ലിയാർ. ജില്ല രൂപീകരിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അടിസ്ഥാന വികസനം പോലും ഇപ്പോഴും സാധ്യമായിട്ടില്ല. ജില്ലയിൽ പ്രവാസികളുടെ സംഭാവന മാറ്റിവെച്ച് വിലയിരുത്തിയാൽ അവിടുത്തെ വികസന മുരടിപ്പ് ബോധ്യമാകും- ആലിക്കുട്ടി മുസ്‌ലിയാർ വ്യക്തമാക്കി.

കൊറോണയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കാസർകോടിന് മറ്റു ജില്ലകളെ പോലെ ഉയർന്നു പ്രവർത്തിക്കാൻ സാധിക്കാത്തത് അടിസ്ഥാന വികസന രംഗത്തെ പോരായ്മയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ജനപ്രതിനിധികളും സർക്കാരും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter