സ്ത്രീകള്‍ക്ക് സുരക്ഷിത വിദ്യഭ്യാസം ഉറപ്പുവരുത്തണം: ജിഫ്രിതങ്ങള്‍

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിത വിദ്യഭ്യാസം ഉറപ്പുവരുത്തണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. 

സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന സമസ്ത വിമന്‍സ് ഇസ് ലാമിക് ആര്‍ട്‌സ് കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുടെ സംഗമം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. 

ഇസ്‌ലാമും സമസ്തയും സ്ത്രീ വിദ്യഭ്യാസത്തിന് എതിരല്ല,ഇസ് ലാമിന്റെ ചരിത്രവും അത് തന്നെയാണ് നമുക്ക് പറഞ്ഞു തരുന്നത്. പ്രവാചകന്റെ കാലഘട്ടത്തില്‍ സ്ത്രീ വിദ്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നതായി കാണാം. അത് കൊണ്ട് സ്ത്രീകളെ വിദ്യഭ്യാസത്തില്‍ നിന്ന് ഒഴിച്ച് നിര്‍ത്താനാവില്ല,സുരക്ഷിതമായ ഇസ് ലാമിക ചുറ്റുപാടിലുള്ള വിദ്യഭ്യാസ രീതിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
സമസ്ത ജന.സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി.പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter