പൗ​ര​ത്വ സമര നായിക  ഇ​ശ്റ​ത്ത് ജഹാന് വിവാഹത്തിനായി ജാമ്യം
ന്യൂ​ഡ​ല്‍ഹി: പൗ​ര​ത്വ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച ഡ​ല്‍ഹി​യി​ലെ അ​ഭി​ഭാ​ഷകയും വനിതാ കോ​ണ്‍ഗ്ര​സ് നേതാവുമായ ഇ​ശ്റ​ത്ത് ജ​ഹാന് വിവാഹിതയാകുന്നതിനായി ഡ​ല്‍ഹി കോ​ട​തി 10 ദി​വ​സം ജാ​മ്യം അ​നു​വ​ദി​ച്ചു. ല​ക്ഷം രൂ​പ​യു​ടെ ര​ണ്ട് ബോ​ണ്ട് ജാ​മ്യ​ത്തി​ല്‍ ജൂ​ണ്‍ 10 മു​ത​ല്‍ 19 വ​രെ​യാ​ണ് ജാ​മ്യം.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ല്‍ ശാ​ഹീ​ന്‍ബാ​ഗ് മാതൃകയിൽ വനിതകൾക്ക് സമര നേതൃത്വം നൽകിയതിനാണ് ഡ​ല്‍ഹി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഡ​ല്‍​ഹി വം​ശ​ഹ​ത്യ​യി​ല്‍ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഇ​ശ്​​റ​ത്തി​നെ പ്ര​തി​യാ​ക്കി യു.​എ.​പി.​എ ചുമത്തിയിട്ടുണ്ട്. ഇ​ശ്റ​ത്ത് ജ​ഹാ​നോ​ടൊ​പ്പം മ​റ്റൊ​രു പൗ​ര​ത്വ സ​മ​ര നേ​താ​വ്​ ഖാ​ലി​ദ് സൈ​ഫി​യെ​യും വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ല്‍നി​ന്ന് അ​റ​സ്​​റ്റ്​ ചെയ്തിരുന്നു.

2020 ജൂ​ണ്‍ 12ന് ​വി​വാ​ഹം ന​ട​ത്താ​ന്‍ 2018ല്‍ ​നി​ശ്ച​യി​ച്ച​താ​ണെ​ന്ന് ഇ​ശ്റ​ത്ത് ജ​ഹാ​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ എ​സ്.​കെ. ശ​ര്‍മ ബോ​ധി​പ്പി​ച്ചു. കേ​സി​ല്‍ ഇ​ശ്​​റ​ത്ത് ജ​ഹാ​നെ അ​ന്യാ​യ​മാ​യി കു​ടു​ക്കി​യ​താ​ണെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter