ഫലസ്തീനീ യുവാവ്  പോലീസ്  അതിക്രമത്തിൽ കൊല്ലപ്പെട്ട സംഭവം:  വംശീയതക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ
ജറുസലം: ഫലസ്തീന്‍ പൗരനായ ഇയാദ് അല്‍ ഹല്ലാക്കിനെ ഇസ്രായേൽ പട്ടാളം വെടിവെച്ചു കൊന്നതിനെ തുടർന്ന് ഫലസ്തീനിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ അരങ്ങേറി. അമേരിക്കയിൽ കൊല്ലപ്പെട്ട ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതികളായവർക്കെതിരെയും പ്രതിഷേധക്കാർ പ്രതിഷേധം ശക്തമാക്കിയിരുന്നു.

ജറുസലേമിലും മിനിയപൊളിസിലും വംശീയത മനുഷ്യരെ ​കൊല്ലുന്നുവെന്ന പോസ്​റ്ററുകളുമായാണ്​ ആളുകള്‍ ​പ്രകടനത്തില്‍ പ​ങ്കെടുത്തത്​. ശനിയാഴ്​ച രാവിലെ ജറുസലമില്‍ ഫലസ്തീന്‍ പൗരനായ ഇയാദ് അല്‍ ഹല്ലാക്കിനെയും കഴിഞ്ഞ ദിവസം അമേരിക്കയിലെ മിനിയപൊളിസില്‍ ജോര്‍ജ് ഫ്ലോയിഡിനെയും കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ്​ പ്രകടനമെന്ന്​ ജറുസലം പോസ്​റ്റ്​ റിപ്പോര്‍ട്ട്​ ചെയ്​തു. ''അറബികള്‍, ഇത്യോപ്യക്കാര്‍, കറുത്ത വര്‍ഗക്കാര്‍ എന്നിവരെ മുന്‍വിധിയോടെ വെടിവെച്ച്‌​ കൊല്ലുന്ന നയം അവസാനിപ്പിക്കണം. ഇസ്രായേലിലെ ന്യൂനപക്ഷങ്ങളെ പൊതുവിലും അറബ് വംശജരെ പ്രത്യേകിച്ചും പൊലീസും സുരക്ഷാ ഉ​ദ്യോഗസ്​ഥരും സായുധ വിഭാഗവും ലക്ഷ്യമിടുന്നുണ്ട്​" -സെന്‍റര്‍ ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter