ഫ്രാന്‍സിലെ ഭീകരാക്രമണം അപലപനീയം, എന്നാൽ ആവിഷ്​കാര സ്വാതന്ത്ര്യത്തിനും പരിധിയുണ്ട്-കനേഡിയൻ പ്രസിഡന്റ്
ഒട്ടാവ: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാര്‍ട്ടൂണിനെ പിന്തുണച്ച് പ്രസ്താവന നടത്തിയതിനെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിനെതിരെ ലോകത്തുടനീളം ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി കനേഡിയന്‍ പ്രസിഡന്‍റ്​ ജസ്​റ്റിന്‍ ട്രൂഡോ. ഫ്രാന്‍സിലെ ഭീകരാക്രമണം അപലപനീയമെങ്കിലും ആവിഷ്​കാര സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്ന്​ ഷാര്‍ലി ഹെബ്​ദോ മാഗസിനിലെ പ്രവാചക​ന്‍റെ കാര്‍ട്ടൂണിനെക്കുറിച്ചുള്ള ചോദ്യത്തിന്​ മറുപടി പറയവേ ട്രൂഡോ നിലപാട്​ വ്യക്തമാക്കി.

''ആവിഷ്​കാര സ്വാതന്ത്ര്യത്തിന്​ വേണ്ടി നമ്മള്‍ നിലകൊള്ളുന്നുണ്ട്​. പക്ഷേ അതിനും പരിധിയുണ്ടെന്ന്​ ഓര്‍ക്കണം. ആളുകള്‍ തിങ്ങിക്കൂടിയ ഒരു സിനിമ തീ​യേറ്ററിനുള്ളില്‍ തീയിടാന്‍ നമുക്ക്​ അവകാശമില്ല'' ''ബഹുസ്വരവും വൈവിധ്യപൂര്‍ണവുമായ സമൂഹത്തില്‍ നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്​. പ്രത്യേകിച്ചും നിലവില്‍ തന്നെ വലിയ വിവേചനം നേരിടുന്ന ജനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമെതിരെ പ്രയോഗിക്കുമ്പോള്‍'' -ട്രൂഡോ അഭിപ്രായപ്പെട്ടു "ആക്രമണം ​നീതീകരിക്കാനാവാത്തതാണ്, അതുകൊണ്ടുതന്നെ ഫ്രഞ്ച്​ സഹോദരങ്ങളുടെ ബുദ്ധിമു​ട്ടേറിയ സമയത്ത് കാനഡ​ കൂടെനില്‍ക്കുന്നു", ട്രൂഡോ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter