മഹ്സൂദ് വധം: പാക്ക്-അമേരിക്കന്‍ തര്‍ക്കം രൂക്ഷമാവുന്നു
ഡൌണ്‍‌ലോഡുചെയ്യുക (2) പാക് താലിബാന്‍ മേധാവി ഹക്കിമുല്ല മെഹ്‌സൂദിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതുമായി ബന്ധപ്പെട്ട് അമേരിക്ക-പാകിസ്താന്‍ തര്‍ക്കം മുറുകുന്നു. ഹക്കിമുല്ല മെഹ്‌സൂദിന്റെ വധം ഒരു വ്യക്തിയുടെ മാത്രം അവസാനമല്ല പാകിസ്ഥാന്റെ സമാധാന ശ്രമങ്ങളുടെ മുഴുവന്‍ അന്ത്യമാണെന്നും അതിനാല്‍ തന്നെ വാഷിങ്ടണുമായുള്ള എല്ലാ ബന്ധങ്ങളും പുനഃപരിശോധിക്കുകയാണെന്നും പാകിസ്താന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പറഞ്ഞു. പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധം അറിയിച്ചിരുന്നു. പാക്കിസ്ഥാനിലെ താലിബാന്‍ നേതാക്കളുമായി സമാധാന ചര്‍ച്ചയ്ക്ക് പാക് സംഘം വസീറിസ്ഥാനില്‍ എത്താനിരിക്കെയാണ് അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ പാക് താലിബാന്‍ തലവന്‍ ഹക്കീമുല്ല മഹ്സൂദ് കൊല്ലപ്പെട്ടത്. ഇതോടെ സമാധാന ശ്രമങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. അതേസമയം താലിബാനും പാകിസ്താനുമായുളള ചര്‍ച്ച പാകിസ്താന്റെ അഭ്യന്തര കാര്യം മാത്രമാണെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. തിവ്രവാദത്തിനെതിരെ യോജിച്ചു പോരാടുക എന്നതാണ് അമേരിക്കയുടെ നിലപാടെന്നും പാകിസ്താന്റെ വിമര്‍ശനത്തിന് മറുപടിയായി അമേരിക്ക വ്യക്തമാക്കി.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter