ഫേസ്ബുക്ക് സാമൂഹ്യ ബോധം തകര്‍ത്ത് വ്യക്തികളെ സ്വയം കേന്ദ്രീകൃതരാക്കുന്നതായി പഠനം
- Web desk
- Jul 16, 2014 - 11:58
- Updated: Sep 13, 2017 - 03:19
പ്രമുഖ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഉപയോഗം വ്യക്തികളില്‍ സാമൂഹ്യ ബോധവും സഹജീവി സ്നേഹവും തകരാനും സ്വയം കേന്ദ്രീകൃതമായ ഒരു ലോകത്തിലേക്ക് അവര്‍ കൂടുതല്‍ ഒതുങ്ങിക്കൂടാനും കാരണമായിത്തീരുന്നതായി പഠനം. നോര്‍ത്ത് ഫ്ലോറിഡ സര്‍വ്വകലാശാലയിലെ മനഃശ്ശാസ്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ. ട്രൂസി അല്ലോവെ നടത്തിയ പുതിയൊരു പഠനത്തിലാണ് സ്ഥിരമായി ബന്ധപ്പെട്ടു കൊണ്ടേയിരിക്കാന്‍ സഹായിക്കുന്ന ഫേസ്ബുക്കിലെ ചില ഘടകങ്ങള്‍ വ്യക്തികളെ ആത്മാരാധകരാക്കിത്തീര്‍ക്കുന്നതില്‍ ശക്തമായ പങ്ക് വഹിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
18നും 50നും മധ്യേ പ്രായമുള്ള 400ഓളം ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് ഇവര്‍ തന്‍റെ അന്തിമ നിഗമനങ്ങളിലെത്തിച്ചേര്‍ന്നത്. ദിനേന രണ്ട് മണിക്കൂറെങ്കിലും ഫേസ്ബുക്കില്‍ ചിലവിടുന്ന ഇവരില്‍ 89.5 ശതമാനം പേരും പ്രൊഫൈല്‍ പിക്ച്ചറുകളായി സ്വന്തം ഫോട്ടോ തന്നെയാണ് നല്‍കിയിട്ടുള്ളത്. പുരുഷന്മാരുടെ ആത്മാരാധനയുടെ തോതറിയാന്‍ അവരുടെ പ്രൊഫൈല്‍ പിക്ചര്‍ റേറ്റിംഗ് മാത്രം പരിഗണിച്ചപ്പോള്‍ സ്ത്രീകളില്‍ ഇതിനോടൊപ്പം തങ്ങളുടെ സ്റ്റാറ്റസ് പുതുക്കുന്ന ശീലവും പരിഗണിച്ചാണ് ആത്മ സ്നേഹം കണക്കാക്കിയത്.സര്‍വ്വെക്കായി ഓരോരുത്തരുടെയും ഫേസ്ബുക്ക് സ്വഭാവം അളക്കുന്ന ഒരു ചോദ്യാവലിയും ഇവര്‍ തയ്യാറാക്കിയിരുന്നു.
സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പഠനം പുരുഷന്മാരാണ് സ്ത്രീകളേക്കാള്‍ ആത്മാരാധനയില്‍ മുന്നില്‍ എന്ന നിരീക്ഷണവും നടത്തുന്നുണ്ട്. അതേ സമയം തന്നെ ഫേസ്ബുക്കിലുള്ള മറ്റു ചില ഘടകങ്ങള്‍ നേര്‍വിപരീത സ്വഭാവമുള്ളവയാണെന്നും പഠനം പറയുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment