മഴനൂലില്‍ പെയ്തിറങ്ങുന്ന സത്യങ്ങള്‍
rain-on-a-sunny-dayജീവന്റെ ബീജാങ്കുരങ്ങള്‍ മാന്ത്രികനായ ഒരു അവധൂതന്റെ വരവ് കാത്ത് കാലങ്ങളായി മണ്ണില്‍ ഉറങ്ങിക്കിടക്കുകയാണ്. മീനത്തിലെ പൊരിയുന്ന ചൂട് അവയെ കണ്ണു കാണാത്ത നിരാശയില്‍ ആഴ്ത്തിയിരുന്നു. എന്നാണ് ഈ പൊടിക്കാറ്റ് അമരുന്നതെന്നും ഭൂമിയുടെ വിള്ളലുകളിലേക്ക് എപ്പോഴാണ് നീരിറക്കം സംഭവിക്കുന്നതെന്നുമായിരുന്നു അവയുടെ പ്രാര്ത്ഥനനയും ധ്യാനവും. ഇരുട്ടിനപ്പുറത്ത് പ്രതീക്ഷയുടെ പുലരിയുമായി കടന്നുവന്നത് ഇടമഴകളായിരുന്നു. വിത്തിനുള്ളിലെ സ്വപ്നങ്ങള്ക്ക് അത് നല്കിലയത് ഒരു തരം ആഘാത ചികിത്സയായിരുന്നു. ഈ ഇരുട്ടില്‍ നിന്ന് വെളിയിലേക്ക് നാമ്പുകള്‍ കിളിര്ക്കുആന്നതെന്നാണെന്ന അക്ഷമ അതോടെ ഇരട്ടിയായി. ഇടവപ്പാതിയുടെ വരവറിയിച്ച് മേഘപാളികള്‍ വെളിച്ചത്തിന്റെ വാള്‍ മിന്നുമ്പോള്‍, അലര്ച്ചയയായി ഇടിനാദം ഉയരുമ്പോള്‍ അവയുടെ മനസ്സ് പ്രത്യാശകള്‍ കൊണ്ട് പൂത്തിരിക്കണം. പിന്നീട് നാം മലയാളികള്ക്ക് മേഘലീലകളുടെ മാസങ്ങളാണ്. ചിരിച്ചും ചിണുങ്ങിയും ഭ്രാന്തിയാം യുവതിയെപ്പോലെ മുടിയിട്ടുലച്ചും മഴ പല ഭാവങ്ങള്‍ പൊലിക്കുന്നു. വറചട്ടിയെന്ന പോലെ വരണ്ടു കിടക്കുന്ന ഭൂമിയിലേക്ക്ആദ്യത്തെ തുള്ളി വീഴുമ്പോള്‍ അത് ജീവനെ വശീകരിച്ചുണര്ത്തു്ന്നു. ഖുര്ആിന്‍ ആ അനുഭൂതിദായകമായ മുഹൂര്ത്ത ത്തെ ഇങ്ങനെ വിശദമാക്കുന്നു: ‘നാം ശക്തിയായി വെള്ളം ചൊരിഞ്ഞു കൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്ത്തിം. എന്നിട്ടതില്‍ ധാന്യവും മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും ഇടതൂര്ന്ന് തോട്ടങ്ങളും പഴവര്ഗ്ങ്ങളും നാം മുളപ്പിച്ചു.(80:25-31 ) ******** അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് മഴ. ‘ജീവനുള്ള എല്ലാത്തിനെയും നാം വെള്ളത്തില്‍ നിന്ന് ഉണ്ടാക്കി’ എന്ന് പടച്ചവന്‍ തന്നെ അതിന്റെ രഹസ്യം പറഞ്ഞു തരുന്നുണ്ട്. ജീവലോകം മുഴുവന്‍-പുഴു മുതല്‍ പുഴ വരെ- അതിന്റെ വരവ് കാത്ത് നില്കുയം ന്നു. ഇവരുടെയെല്ലാം പ്രതിനിധിമാത്രമാണ് വേഴാമ്പല്‍. വെള്ളമില്ലാതെ ജീവച്ഛവങ്ങളായി മനുഷ്യനും തിര്യക്കുകളും പ്രേതനാടകമാടുമ്പോള്‍ ജീവന്റെ സിരാപടലങ്ങളില്‍ അനുഗ്രഹത്തിന്റെ പെയ്ത്തായി മഴയെത്തുന്നു. ഓര്ക്കുാക ശുദ്ധജലത്തിന്റെ ഒരേയൊരു ഉറവിടമേ നമുക്കുള്ളൂ: മഴ. സമുദ്രങ്ങളും നദികളും തടാകങ്ങളും നീരുറവകളും ഹിമാനികളും കിണറുകളുമെല്ലാം തേടുന്നത് മഴയാണ്. മഴക്കാലം അവയുടെയെല്ലാം ഉത്സവകാലമാണ്. അത്ഭുതകരമാണ് അതിന്റെി പ്രതിഭാസം. ഇപ്പോഴും ഞങ്ങള്ക്കുന,മീരങ്ങള്ക്കു മൊ-രത്ഭുതം തന്നെയീ സ്വര്ഗീണയ സംഭവം എന്ന് കവി പറയുന്നതിതിനെയാണ്. നാം ജീവിതചക്രത്തെ ആകെ മഴയുമായി കൂട്ടിക്കെട്ടിയിരിക്കുകയാണ്. കൃഷിയും നടീലും കൊയ്ത്തും മെതിയുമൊക്കെ അതുമായി ബന്ധപ്പെട്ടാണ്. നോക്കൂ, കാലത്തെ മുഴുവന്‍ നാം മഴയുമായി കൂട്ടിയിരിക്കുന്നു. ഒരു കൊല്ലം ഒരു പെയ്ത്ത് മുതല്‍ മറ്റൊരു പെയ്ത്ത് വരെയാണ്: വര്ഷം. ******** അഞ്ച് ഇന്ദ്രിയങ്ങളെയും ഒരുപോലെ ഉണര്ത്തു ന്ന അനുഭവമാണ് മഴ. ആറാമിന്ദ്രിയം ആ അനുഭൂതിയില്‍ ലയിച്ചു ചേരുന്നു. സൗന്ദര്യത്തിന്റെ എല്ലാ ഭാവങ്ങളും അതില്‍ നടമാടുന്നുണ്ട്. ലാസ്യവും രൗദ്രവും കരുണയും ഭയാനകതയും അതിന്റെ തിരശീലയില്‍ മാറിവരുന്നു. കന്നിമഴ ഉയിര്പ്പ് നല്കുൗന്ന മണ്ണിന്റെയൊരു മണമുണ്ട്. ഞരമ്പുകളെ അത് ലഹരി പിടിപ്പിക്കും. മൂക്കുവിടര്ത്തി യല്ലാതെ നാം അതെങ്ങനെ ആസ്വദിക്കും. മണ്ണ് ഓര്മി്പ്പിക്കുന്നത് നമ്മുടെ തന്നെ മണമായിരിക്കണം. മഴയുടെ വരവ് എന്ത് നാടകീയമാണ്. തെളിഞ്ഞ മാനത്ത് മേഘത്തിന്റെ ചുവരെഴുത്ത് തുടങ്ങുന്നത് പതുക്കെയാണ്. പിന്നെയത് തലക്കു മുകളില്‍ മുഴുവന്‍ പരക്കുന്നു.നാലു മൂലയില്‍ നിന്ന് ആരോ പിടിച്ചു വലിച്ച മേലാപ്പ് പോലെ. തണുത്ത കാറ്റ് യുദ്ധമുന്നണിയിലെ അഞ്ചല്ക്കാ രനെപ്പോലെ വരുന്നചക്രവാളങ്ങളില്‍ നിന്ന് അതിന്റെ കേളികൊട്ടുണരുന്നു. ഇരമ്പിയെത്തുന്ന തുള്ളികള്‍ ഇലകള്ക്കും മേല്ക്കൂ്രകള്ക്കും മുകളില്‍ പെരുമ്പറ കൊട്ടി കടന്നു പോകുന്നു. തോര്ന്നമ ആകാശം കഴുകി വെച്ച പാത്രം പോലെയാണ്. ചിലപ്പോള്‍ അതില്‍ അല്പംക കരിയും പാടുകളും ബാക്കി കിടക്കും. പിന്നെ പെയ്യുന്നത് മരങ്ങളും മേല്ക്കൂ രയുമാണ്. ഇറയത്തു നിന്ന് രാവൊടുങ്ങുവോളം തുള്ളിയിട്ടു കൊണ്ടിരിക്കുന്നു. തനിച്ചാക്കിപ്പോയ ആരെയോ ഓര്ത്തെ്ടുത്തു കരയുകയാണത്. മഴ കൊള്ളുന്നത് ആഹ്ലാദമാണ്. തൊലിപ്പുറത്ത് ഇക്കിളിപ്പെടുത്തുകയും വിമലീകരിക്കുകയും ചെയ്യുന്ന മഴ കുളിര് കോരുമ്പോള്‍ എങ്ങനെ മറക്കും നമ്മള്‍. പുതപ്പുകള്ക്ക്മ അര്ത്ഥയ പൂര്ത്തി വരുന്നത് അപ്പോഴാണ്. വേനല്‍ കാലത്തിന്റെ പൂപ്പല്‍ മണങ്ങള്‍ അവയില്‍ നിന്ന് അപ്പോള്‍ അകന്നു പോകുന്നു. വര്ഷനക്കാലം ആവിഷ്‌കരിക്കുന്ന സംഗീതത്തിന് വലുപ്പചെറുപ്പ വ്യത്യാസമില്ല. പണക്കാരനും പാവപ്പെട്ടവനും ആ കച്ചേരിക്ക് വരിചേരാം. മഴ പെയ്യുമ്പോള്‍ ചെവിപൊത്തി അത് ഉള്ളില്‍ പെയ്യുന്നതിന്റെ അനുഭൂതി നാം ബാല്യത്തില്‍ കൊണ്ടിരിക്കും. ആ ആരവത്തിന്റെ ആത്മീയത കൊണ്ടറിയേണ്ടതു തന്നെ. ഓടിന്‍ പുറത്തും ഇലക്കവിളുകളിലും പെയ്യുന്ന തുള്ളികള്‍ കൂട്ടുന്ന കുതൂഹലങ്ങള്‍ വിവിധ താനങ്ങളില്‍ കേള്ക്കു ന്നത് മനസ്സില്‍ സങ്കല്പ്പിളച്ചു നോക്കൂ. ഒരു തുള്ളി ഒറ്റക്ക് വെള്ളത്തിലേക്ക് ഇറ്റി വീഴുന്നത് ഉള്ളില്‍ ആവിഷ്‌കരിച്ചു നോക്കൂ. ചേമ്പിലയില്‍ ഒരു തുള്ളി മാനം കണ്ടിരിക്കുന്നത് കണ്ണടച്ച് കണ്ടു നോക്കൂ. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങളെയും ഒരുമിച്ചുണര്ത്തു ന്ന താള, വര്ണര, ഗന്ധ, രുചി, അനുഭൂതികള്‍ മഴയുടെ ആവിഷ്കാരങ്ങളാണ്. മിഴിക്ക് നീലാഞ്ജനപുഞ്ജമായും ചെവിക്കു സംഗീതകസാരമായും മെയ്യിനു കര്പ്പൂ്രകപൂരമായും പുലര്ന്നു വല്ലോ പുതുവര്ഷമകാലം എന്ന് കവി ഇതിനെ തിരിച്ചറിയുന്നു. ******** ഓരോ മഴക്കാലവും നമ്മുടെ ഉള്ളിലെ കുട്ടിയെ പുറത്ത് ചാടിക്കുന്നുണ്ട്. ബാല്യത്തില്‍ നാം കൊണ്ട മഴയുടെ അളവുകള്‍ അനുസരിച്ചിരിക്കും അത്. മഴക്കാലം നമുക്ക് സ്‌കൂള്‍ തുറക്കുന്ന കാലം കൂടിയാണ്.പുത്തന്‍ പുസ്തകസഞ്ചിക്കും പുസ്തകങ്ങള്ക്കും ഉടുപ്പുകള്ക്കും കുടകള്ക്കു മൊപ്പം പുതിയ മഴയും നമ്മുടെ കൂടെ ക്ലാസ് മുറിയിലേക്ക് നനഞ്ഞൊലിച്ചു വന്നിരുന്നു. ക്ലാസിനകത്തെ മലയാളത്തേക്കാള്‍ നമ്മുടെശ്രദ്ധ പുറത്തെ കയറ്റിറക്കങ്ങളുള്ള മഴത്താളത്തിലായിരുന്നു. കൂട്ടബെല്ല് പിറക്കും മുമ്പെ ധൃതിയലെല്ലാം വാരിവലിച്ച് മുഷിഞ്ഞ തുണിസഞ്ചിയിലാക്കുമ്പോഴേക്കും ടീച്ചറുടെ കയ്യിലെ ചൂരലിനെപ്പോലും പേടിയില്ലാതെ അധികാരഭാവത്തോടെ ക്ലാസിന്റെക കുട്ടിച്ചുമരും ചാടിക്കടന്ന് വന്നിരിക്കും മഴ... നമ്മുടെ കുട്ടിക്കാലം, സ്‌കൂള്‍ കാലം എത്ര മനോഹമരായി കവി ആവിഷ്‌കരിച്ചിരിക്കുന്നു. ശീലക്കുടയും കടലാസു തോണിയും ഏതോ മഴക്കാലത്തില്‍ ഒലിച്ചു പോയെങ്കിലും, അതിന് ശേഷം എത്ര വര്ഷംക കടന്നുവെങ്കിലും ഇന്ന് നാം അത് തിരിഞ്ഞു നോക്കുന്നു. മഗര്‍ ലൗട്ടാദോ മുജ്‌കോ വോ ബാരിഷ് കാ പാനി..കാഗസ് കി കശ്തീ.. ആദിമവും വന്യവുമായ ജീവചൈതന്യത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും അരങ്ങാണ് മഴക്കാടുകള്‍. വര്ഷൈത്തില്‍ ശരാശരി രണ്ട് മീറ്റര്‍ വരെ ഇവിടെ മഴ ലഭിക്കും. നൂറ് കണക്കിന് ടണ്‍ ജലം ഒരു വൃക്ഷം തന്നെ വലിച്ചെടുക്കുന്നു. ഇവ മുഴുവന്‍ ഉപയോഗിക്കേണ്ടതില്ലാത്ത വൃക്ഷങ്ങള്‍ അവ പ്രകൃതിയിലേക്ക് തന്നെ നീരാവിയായി തിരിച്ചു നല്കു്ന്നു. അവ കാടിനു മേലെ മഞ്ഞിന്റെ ആവരണങ്ങള്‍ പണിയുന്നു, മേഘപാളികളായി ഉയര്ന്നു പോകുന്നു. ലോകത്തെ ഏറ്റവും വലിയ മഴക്കാടുകളുടെ നിരയായ ആമസോണില്‍ പെയ്യുന്ന മഴയുടെ പകുതിയും മരങ്ങള്‍ പുറത്ത് വിടുന്ന നീരാവികള്‍ ഉല്പാലദിപ്പിക്കുന്ന മേഘങ്ങളില്‍ നിന്നാണത്രെ. വര്ഷംള മുഴുവന്‍ മഴ പെയ്യുന്ന ഈര്പ്പെത്തിന്റെയും അതിനാല്‍ ഉര്വനരതയുടെയും പ്രാണന്റെയും ഗ്രീന്റൂമാണ് ഈ നിത്യഹരിത വനങ്ങള്‍. കരയുടെ മുന്ന് ശതമാനം മാത്രം വരുന്ന മഴക്കാടുകളിലാണ് ഭൂമുഖത്തെ പകുതിയോളം ജീവിവര്ഗ്ങ്ങള്‍ വസിക്കുന്നത്. സസ്യങ്ങള്‍, കൂണുകള്‍, പക്ഷികള്‍, ഉരഗങ്ങള്‍, മൃഗങ്ങള്‍ എന്നിങ്ങനെ അവയുടെ വൈപുല്യം അമ്പരിപ്പിക്കുന്നതാണ്. മില്യണ്‍ കണക്കിന് സസ്യങ്ങളും കീടങ്ങളും സൂക്ഷമജീവികളും ഇനിയും കണ്ടു പിടിക്കേണ്ടതായി മഴക്കാടുകള്ക്ക്കത്ത് ഉള്ളതായി കണക്കാക്കപ്പെടുന്നു. ഉയരമുള്ള വൃക്ഷങ്ങളുടെ ചില്ലകളും ഇലക്കൂടുകളും നിര്മിുക്കുന്ന മേലാപ്പ് കാനപി (canopy) എന്നു വിളിക്കുന്നു. ഇവക്കകത്താണത്രെ പകുതിയോളം ജീവിവര്ഗനങ്ങളും നിലനില്ക്കുoന്നത്. 1917 ല്‍ പ്രകൃതി ശാസ്ത്രജ്ഞനായ വില്യം ബീബ് പ്രഖ്യാപിച്ചു: ജീവികളുടെ മറ്റൊരു വന്ക്ര കണ്ടുപിടിക്കാനിരിക്കുന്നു, ഭൂമിക്ക് മുകളിലല്ല, അതിന്റെ ഇരുന്നൂറ് അടി ഉയരത്തില്‍. കാനപിയിലെ ജീവവിശേഷങ്ങളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ആഗോള താപനം ബാധിക്കുന്നത് മഴക്കാടുകളെയും അവയിലെ ജീവിതങ്ങളെയുമാണ്. ചൂട് വര്ദ്ധിാക്കുമ്പോള്‍ ഈര്പ്പ ത്തില്‍ കഴിയുന്ന ജന്തുക്കളുടെ ആവാസവ്യവസ്ഥ തകരുന്നു. ഇത്തരത്തില്‍ ആഗോളതാപനത്തിന്റെ ഭാഗമായി ആദ്യമായി വംശനാശം സംഭവിച്ച ജീവി കോസ്റ്റാറിക്കയിലെ മഴക്കാടുകളില്‍ ഉണ്ടായിരുന്ന സുവര്ണം തവളകളാ (golden frogs)ണത്രെ. പാറയിടുക്കുകളില്‍ ജീവിക്കുന്ന ഇവ മുട്ടിയിടാന്‍ മാത്രമാണ് വെള്ളക്കെട്ടുകള്‍ അന്വേഷിച്ചു ഇറങ്ങിവരാറുള്ളത്. ചൂട് കൂടിയത് കാരണം അത്തരത്തിലുള്ള പല വെള്ളക്കെട്ടുകളും വറ്റിപ്പോയത്രെ. മുട്ടയിടാന്‍ പാറയിടുക്കുകളില്‍ നിന്ന് ഇറങ്ങി വന്ന തവളകള്‍ അതിന് ഇടം കിട്ടാതെ അവക്ക് മടങ്ങിപ്പോകേണ്ടി വന്നു. സുവര്ണ തവളകള്ക്ക് പിന്നാലെ സഞ്ചരിച്ചിരുന്ന അന്വേഷികള്ക്ക് അഞ്ച് വര്ഷ്ത്തിനിപ്പുറം അവയെ കണ്ടെത്താന്‍ പറ്റിയില്ല. മഴക്കാടുകളും പതുക്കെ മരണം പ്രഖ്യാപിക്കുമ്പോള്‍ ‘വെള്ളത്തില്‍ നിന്നാണ് ജീവനുള്ളതിനെയെല്ലാം പടച്ചതെന്നു’ പറഞ്ഞ നാഥന്റെ വാക്കുകള്‍ നാം ഓര്ക്കുവന്നു. ********** മഴ ഉണ്ടാകുന്നതെങ്ങനെ? പ്രകൃതി പാഠത്തിന്റെ എല്ലാ പുസ്തകങ്ങളിലും ചോദ്യാവലികളിലും ഇതാവര്ത്തിാച്ചു വരുന്നു. അല്ലാഹു ഈ ചോദ്യം ഉന്നയിക്കുന്നത് കാണുക: ഇനി നിങ്ങള്‍ കുടിക്കുന്ന വെള്ളം നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്നിറക്കിയത്. അതോ നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പു വെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്(56:68-70). കാണാപാഠം പഠിച്ച് ഉരുക്കഴിക്കുന്ന ഉത്തരവും അതിനുണ്ട്: ഭൂമിയിലെ ജലാശയങ്ങളിലെ സൂര്യവെളിച്ചത്തിന്റെ പ്രവര്ത്ത നത്തില്‍ നീരാവിയായി മേലോട്ട് ഉയരുകയും മേഘമായി ഘനീഭവിച്ച് താഴേക്ക് പെയ്യുകയും ചെയ്യുന്നു. സംഭവങ്ങളും ഘടകങ്ങളും എത്ര നന്നായാണ് ഉരുത്തിരിയുന്നത്. ചെയ്തു വെച്ച ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം പോലെയാണത്. വെള്ളം നിറച്ച കുട്ടികളുടെ കളിത്തോക്കിലെ വെള്ളം പോലെ കാര്യങ്ങള്‍ എത്ര ലളിതമായാണ് വാര്ന്നു വീഴുന്നത്. പക്ഷേ, തലമുറകളായി വായിച്ചും എഴുതിയും പഠിച്ചു വെച്ച ഉത്തരം അത്രയേ ഉള്ളൂ. ഇതിനു പിന്നില്‍ ഒരു സൂത്രധാരന്റെ വിരലനക്കം നിഴല്‍ നാടകം കാണുന്നതിനിടക്ക് നാം മറന്നു പോകുന്നുണ്ട്. ഉണ്ടാകുക എന്ന് ആജ്ഞാപിക്കുമ്പോള്‍ എല്ലാം ഉണ്ടായിത്തീരുന്നതിന്റെ പിന്നിലെ ഉണ്മമ ഓരോ മഴത്തുള്ളിയും വിളംബരം ചെയ്തു കൊണ്ടിരിക്കുന്നു. തുള്ളികള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ തിരശ്ശീലകള്ക്കുള പിന്നില്‍ പടച്ചവനെ കണ്ടെത്താനാണ് ഒരോ മഴക്കാലവും ഉണര്ത്തുടന്നത്. ആ ഉത്തരത്തില്‍ നാം എത്തിച്ചേരുന്നില്ലെങ്കില്‍ പടച്ചവന്റെ അനുഗ്രഹത്തിലേക്കുള്ള നൂലേണിയായമഴ അല്ലാഹുവിന്റെ ഉഗ്രശാസനകളിലേക്കുള്ള വഴിയായി തീരും. അതിന്റെയും ചിത്രം ഖുര്ആ നിലുണ്ട്. അടിമകളോടുള്ള ഉടമയുടെ തീവ്രമായ സ്‌നേഹം അതേ അളവില്‍ കോപമായി തിരിച്ചടിക്കുന്നതാണ് ആ രീതിശാസ്ത്രം. സബഇലെ അണക്കെട്ടുകളുടെ മനോഹരമായ വര്ണ ന അത്ര തന്നെ ഭീകരമായി കെട്ട്‌പൊട്ടിച്ചൊഴുകുന്നതിന്റെ വിവരണത്തിലും കാണാം.സനേഹം നല്കുചന്നവന്‍ അത് തിരിച്ചും ആഗ്രഹിക്കുന്നു. നൂഹി(അ)നെയും കപ്പലിനെയും ഓര്ക്കു ക. ആയിരമാണ്ടിനടുത്ത് നീണ്ട ആ ദൂതന്റെ യത്‌നം അവിശ്വാസി സമൂഹത്തെ മുഴുവന്‍ മുക്കിയ പ്രളയത്തിലാണ് ചെന്നെത്തിയത്. അപ്പോള്‍ കുത്തിയൊലിക്കുന്ന വെള്ളം കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു. ഭൂമിയില്‍ ഉറവകള്‍ നാം പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്ണളയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിനായി വെള്ളം സന്ധിച്ചു. പലകകളും ആണികളുമുള്ള, നമ്മുടെ മേല്നോ ട്ടത്തില്‍ സഞ്ചരിക്കുന്ന ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവനുള്ള പ്രതിഫലമത്രെ അത്. തീര്ച്ച യായും അതിനെ നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? അപ്പോള്‍ തന്റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിരുന്നു. തീര്ച്ചുയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്ആ്ന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? (54:11-17)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter