വാട്സ് ആപ്പ് എങ്ങനെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം
ജനപ്രിയ മെസേജിംങ് സേവനമായ വാട്സ് ആപ്പ് മൊബൈലില്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ? കമ്പ്യൂട്ടറില്‍ പറ്റുമോ? ഇപ്പൊഴും നിരവധി വായനക്കാര്‍ ഉന്നയിച്ച സംശയമാണിത്. എന്നാല്‍ ആന്‍ഡ്രോയിഡ് അപ്പ് പ്ലെയറി/ഇമുലേറ്ററിന്റെ സഹായത്തോടെ വാട്സ് ആപ്പ് കംമ്പ്യൂട്ടറിലും ലാപ്ടോപിലുമെല്ലാം സുഗമമായി ഉപയോഗിക്കാം. ബ്ലൂസ്റ്റാക്സ്, യുവേവ് തുടങ്ങിയ അപ്പ് പ്ലെയറുകള്‍ സൌജന്യമായി ലഭ്യമാണ്. ബ്ലൂസ്റ്റാക് ഉപയോഗിച്ച് വാട്സ് ആഫ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ രീതി താഴെ പറയുന്നു. ബ്ലൂസ്റ്റാക്ക് ആപ്ലിക്കേഷന്‍ കംമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യുക. ബ്ലൂസ്റ്റാക് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപണ്‍ ആക്കുക. ഓപണ്‍ ആയാല്‍ ഗ്ലൂഗിള്‍ പ്ലേ സ്റ്റോറിലായിരിക്കും എത്തുക. അവിടെ നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ട് ഉപയോഗിച്ച് വാട്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. വാട്സ് ആപ്പില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അക്കൌണ്ട് വെരിഫൈ ചെയ്യുക. ഇതോടെ വാട്സ് ആപ്പ് നിങ്ങലുടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാമെങ്കിലും ഒരേ സമയം ഫോണിലും കമ്പ്യൂട്ടറിലും പറ്റില്ല. ബ്ലൂസ്റ്റാക്ക് സൌജന്യ ആപ്ലിക്കേഷനായതു കൊണ്ടു തന്നെ ഓരോ ആഴ്ചയിലും ഓട്ടോമാറ്റിക്കായി ചില ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ആകും. ഇതിനു പുറമെ കൂടുതല്‍ റാം മെമ്മറി ആവശ്യമായ ബ്ലൂസ്റ്റാക് പ്രവര്‍ത്തിക്കുമ്പോള്‍ സിസ്റ്റം വേഗത കുറയാനും സാധ്യതയുണ്ട്. ബ്ലൂസ്റ്റാക് ഒരു ആപ്പ് പ്ലെയര്‍ മാത്രമാണ്. മറ്റു നിരവധി ആപ് പ്ലെയറുകളും ഇന്റര്‍നെറ്റില്‍ സൌജന്യമായി ലഭ്യമാണ്. ഇത്തരം ആപ്പ് പ്ലെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ആന്‍ഡ്രോയിഡിന്റെ ഏത് ആപ്പുകളും കമ്പ്യൂട്ടറില്‍/ലാപ്ടോപില്‍ പ്രവര്‍ത്തിക്കാം. അതേസമയം, വീഡിയോ കോളിംങ് സൌകര്യങ്ങളടക്കമുള്ള വാട്സ് ആപ്പ് പി.സി(പേഴ്സണല്‍ കമ്പ്യൂട്ടര്‍) വേര്‍ഷന്‍ കമ്പനി ഉടന്‍ പുറത്തിറക്കുമെന്നാണ് അണിയറ വാര്‍ത്തകള്‍. ആപ്പ് പ്ലയറുകള്‍ ആവശ്യമില്ലാതെ തന്നെ സ്വതന്ത്ര്യമായി കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും ഇതെന്നാണ് അറിയുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വാട്സ് ആപ്പിനെ ഫെയ്സ്ബുക്ക് ഏറ്റെടുത്തതോടെ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെട്ട സവിശേഷതകളിലൊന്നാണ് വീഡിയോ ചാറ്റിംങ്. അതുപോലെ നിലവിലുള്ള പച്ച തീം കളര്‍ മാറ്റി വാട്സ് ആപ്പിന് ഫെയ്സ്ബുക്കിന്റെ നീല വര്‍ണം നല്‍കാനും കമ്പനി ആലോചിക്കുന്നുണ്ട്. ലോകത്താമ്പാടുമായി 600 മില്യണ്‍ ഉപഭോക്താക്കളാണ് നിലവില്‍ വാട്സ് ആപ്പിനുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter