ആഗ്രയില്‍ ആര്‍.എസ്.എസ് നടത്തുന്നത് കൂട്ട മതംമാറ്റ കാംപെയിന്‍
സംഘ്പരിവാര്‍ ആഗ്രയില്‍ നടത്തുന്ന മതപരിവര്‍ത്തന കാംപെയിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്...
57 കുടുംബങ്ങളാണ് തിങ്കളാഴ്ച (8/12/2014) ആഗ്രയില്‍ ആര്‍.എസ്.എസ് ‘പുര്‍ഖോന്‍ കി ഘര്‍ വാപ്സീ’ (പിതാമഹന്മാരുടെ വീട്ടിലേക്ക് തിരിച്ചുവരുക') എന്ന പേരില്‍ നടത്തിയ കൂട്ട മതംമാറ്റ കാംപെയിനില്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തിതരായത്. അര്‍.എസ്.എസിന്റെ ഉപവിഭാഗമായ ധര്‍മ ജാഗരണ്‍ സമന്‍വായ് വിഭാഗും ബജ്റംഗ്ദളുമായിരുന്നു പരിപാടിയുടെ സംഘാടകര്‍.
ആഗ്രയിലെ മധുനഗര്‍ പ്രദേശത്ത് നടന്ന പരിപാടിയില്‍ ഇരുന്നൂറിലധികം പേരെയാണ് ഹിന്ദുത്വത്തിലേക്ക് ‘തിരിച്ചുകൊണ്ടു വന്ന’തെന്ന് ആര്‍.എസ്.എസിന്റെ പ്രാദേശിക നേതാവ് രാജേഷ്വര്‍ സിംങ് പറഞ്ഞു. മതംമാറിയ മുഴുവന്‍ പേര്‍ക്കും ഉടന്‍ പുതിയ പേരുകള്‍ നല്‍കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
ഈ ക്രിസ്മസോടെ അലീഗഢ് പ്രദേശത്തുള്ള ഏകദേശം 5,000 ക്രിസ്ത്യന്‍-മുസ്‍ലിം മതക്കാരെ ഹിന്ദുമതത്തിലേക്ക് 'മടക്കിക്കൊണ്ടുവരാനാ'ണ് പദ്ധതി, അവര്‍ക്കുള്ള സ്വീകരണ പരിപാടി അലീഗഢിലെ മഹേശ്വരി കോളേജില്‍ സംഘടിപ്പിക്കുകയും ചെയ്യും- സിംങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മതംമാറിയ ആളുകളുടെ താത്കാലിക വീടുകള്‍ക്ക് മുകളില്‍ കാവി പതാക നാട്ടുകയും സന്യാസിമാരുടെ നേതൃത്വത്തില്‍ ജപമന്ത്രണം നടക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദുമതത്തിലേക്കുള്ള മടങ്ങി വരവ് അറിയിച്ച് വിഗ്രഹങ്ങളുടെ പാദങ്ങള്‍ വെള്ളം തളിച്ച് ശുദ്ധി വരുത്തിക്കഴിഞ്ഞു അധിക കുടുംബങ്ങളും. എല്ലാവരുടെ നെറ്റിയിലും നീണ്ട ചുവന്ന പൊട്ടുകള്‍ ചാര്‍ത്തിക്കൊടുക്കുകയും ഭക്ഷിക്കാന്‍ പ്രസാദം നല്‍കുകയും ചെയ്തിട്ടുണ്ട്.
ദിവസം മുഴുവന്‍ ജപിക്കേണ്ട മന്ത്രങ്ങള്‍ ആര്‍.എസ്.എസ്-ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് കൊടുത്തിട്ടുണ്ട്. പുതിയ മതവിശ്വാസികളുടെ ലിസ്റ്റ് തയ്യാറാക്കി പുതിയ പേരില്‍ തന്നെ അധാര്‍ കാര്‍ഡും തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയും ലഭ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
മധുനഗറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പുതുതായി പണി കഴിപ്പിച്ച ക്ഷേത്രത്തില്‍ ആരതി(ഹിന്ദു ആചാരം) എങ്ങനെയാണ് നടത്തേണ്ടതെന്ന് തര്‍ക്കിക്കുകയാണ് 40 കാരിയായ ശരീഫയും അവരുടെ മരുകമകള്‍ അഫ്സയും. വെസ്റ്റ് ബംഗാളില്‍ നിന്നുള്ളവരാണ് ഇവിടുത്തെ അധിക പ്രദേശവാസികളെന്നതു കാരണം ക്ഷേത്രത്തില്‍ ഒരു കലി വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.
“ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അഞ്ചു നേരം നിസ്കരിക്കുകയും ചെയ്തിരുന്നു. ഇനി ഈ പ്രായത്തില്‍ ഞാന്‍ ഗണേഷ് ആരതി ജപിക്കാന്‍ പോവുകയാണ്. രണ്ടു മതങ്ങളുടെയും അധ്യാപനങ്ങളില്‍ കാര്യമായ വ്യത്യാസമൊന്നും എനിക്ക് കണ്ടെത്താനായിട്ടില്ല”- മതം മാറിയവരിലെ ഏറ്റവും മുതിര്‍ന്ന അംഗമായ 76 കാരിയായ സൂഫിയ ബീഗം പറഞ്ഞു.
“ആര്‍.എസ്.എസ് നേതാക്കള്‍ ഞങ്ങള്‍ക്ക് നല്ല വീടും നല്ല ഭക്ഷണവും കുട്ടികള്‍ക്ക് പഠനസൌകര്യവും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മതം മാറുന്നത് എനിക്ക് ഒരു പ്രശ്നമല്ല, മതങ്ങളല്ലല്ലോ വയറു നിറക്കാന്‍ ഭക്ഷണം നല്‍കുന്നത്’’
“ആര്‍.എസ്.എസ് മാസാമാസം 50 ലക്ഷം രൂപയാണ് മതപരിവര്‍ത്തന പരിപാടികള്‍ക്കായി ചെലവഴിക്കുന്നത്. ഓരോ മാസവും 1000 കുടുംബങ്ങളാണ് ലക്ഷ്യം. “ഇന്ധനാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഞങ്ങള്‍ക്ക് യു.പിയുടെ പടിഞ്ഞാറന്‍ തീരദേശ ഭാഗത്ത് 8 ലക്ഷം ചെലവുണ്ട്- രാജേഷ്വര്‍ സിംങ് പറഞ്ഞു.
2003 മുതല്‍ ബ്രാജ് മേഖലയില്‍ നിന്നായി ഏകദേശം 2.73 ലക്ഷം മുസ്‍ലിം ക്രസ്ത്യന്‍ വിശ്വാസികളെ ഞങ്ങള്‍ ഹിന്ദു മതത്തിലേക്ക് ‘തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്’. ആഗ്ര, ഫതേഹ്പൂര്‍ സിക്രി, മധുര, ഫിറോസാബാദ്, ഏതാഹ്, മീററ്റ്, മണിപൂരി, ഉത്തരാഖണ്ഡ് തുടങ്ങിയ പട്ടണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മേഖല. ഏകദേശം 5000 മുസ്‍ലിം-ക്രിസ്ത്യനികളെക്കൂടി ഹിന്ദുമതത്തലേക്ക് 'തിരിച്ചുകൊണ്ടുവരുന്ന' കൂട്ട മതംമാറ്റ പരിപാടിക്ക് യോഗി ആദിത്യാനന്ദായിരിക്കും നേതൃത്വം നല്‍കുക. ഡിസംബര്‍ 25-നാണ് ഫണ്‍ഷന്‍ നിശ്ചയിച്ചിട്ടുള്ളത്- സിംങ് വ്യക്തമാക്കി.
ഇപ്പോ ആരാധന നടന്നുകൊണ്ടിരിക്കുന്ന അറുപതോളം ചര്‍ച്ചുകള്‍ തങ്ങളുടെ ഉടമസ്ഥതയിലേക്ക് എത്തിയതായും ഉടനെത്തന്നെ അവ ഹിന്ദുമതത്തിലേക്ക് തിരിച്ച് കൊണ്ടുവരുമെന്നും സിംങ് അവകാശപ്പെട്ടു.
“ഏക് ദിന്‍ ഇന്‍ ഗിരിജഗാറോ കി ദീവാറേന്‍ ഭി ഗിര്‍ ജായേംങ്കാ ഔര്‍ ഹമാരാ ദേശ് സിര്‍ഫ് ഹിന്ദുവോന്‍ കാ ഹോഗാ”. (ഒരു ദിനം ഈ ചര്‍ച്ചുകളൊക്ക തകരുകയും നമ്മുടെ രാജ്യം ഹിന്ദുക്കളുടേത് മാത്രം ആവുകയും ചെയ്യും.)
മധുനഗറിലെ കൂട്ട മതപരിവര്‍ത്തന പരിപാടിക്ക് മേല്‍നോട്ടം നല്‍കിയത് ബജ്റംഗ് ദള്‍ നേതാവായ അജ്ജു ചൌഹാനാണ്. മൂന്ന് ഡസണ്‍ ആര്‍.എസ്.എസ്- ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് അനിഷ്ട സംഭവങ്ങള്‍ തടയാനായി പ്രദേശത്ത് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
മുസ്‍ലിംകളെ വഴിപിഴപ്പിക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന തന്ത്രമാണ് ഇതെന്ന് പ്രദേശത്തെ പ്രമുഖ സുന്നീ നേതാവ് അസ്‍ലം ഖുറേഷി പ്രതികരിച്ചു.
കടപ്പാട്: Times of India



Leave A Comment