മുസ്‍ലിംകള്‍ അക്രമാസക്തരാണോ...?
 width= മറ്റു മതങ്ങളെ അപേക്ഷിച്ച് മുസ്‍ലിംകള്‍ അക്രമികളും അസഹിഷ്ണുക്കളും ആണോ എന്നത്ആഗോള തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ഷാര്‍ലി ഹെബ്ദോ, പെഷവാര്‍, ഇസ്‍ലാമിക് സ്റ്റേറ്റിന്റെ കഴുത്തറുക്കലുകള്‍ തുടങ്ങിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍. സ്വാഭാവികമായും പാശ്ചാത്യന്‍ മീഡിയകളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. ഈ മിഥ്യാധാരണക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് അന്വേഷിക്കുകയാണ് യു.എസ് പൊളിറ്റിക്കല്‍ സയന്റിസ്റ്റ് ഫിഷര്‍ കഴിഞ്ഞ മാസാവസാനം വാഷിംങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനം. മുസ്‍ലിം രാജ്യങ്ങളില്‍ അല്ലെങ്കില്‍ മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളും മുസ്‍ലിമേതര നാടുകളില്‍ നടക്കുന്ന ആക്രമണങ്ങളെയും വിശദമായി പഠിച്ച് നിലവിലുള്ള ഇസ്‍ലാമോഫോബിക് ധാരണകളെ തിരുത്തുകയാണ് അദ്ദേഹം. [caption id="attachment_43151" align="alignleft" width="162"]m steve fish സ്റ്റീവ് ഫിഷ്[/caption] പാശ്ചാത്യ മാധ്യമ സൃഷ്ടിയായ ‘മുസ്‍ലിം ഭീകരര്‍’ എന്ന സങ്കല്‍പം വസ്തുതപരമായി തെറ്റാണെന്നാണദ്ദേഹം പറയുന്നത്. കണക്കുകളുനസരിച്ച് മുസ്‍ലിം രാഷ്ട്രങ്ങളിലേതിനേക്കാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് മുസ്‍ലിമേതര മതവിശ്വാസികളുള്ള നാടുകളിലാണ്. മുസ്‍ലിം ലോകത്ത് ഒരു വര്‍ഷം ഒരു ലക്ഷം ആളുകളില്‍ കൊലപാതകങ്ങളുടെ ശരാശരി തോത് 2.4 ആണ്. മറ്റു നാടുകളിലാവട്ടെ ഇത് 7.5-ഉം. ഏകാധിപത്യ ഭരണരീതികള്‍ നിലവിലുള്ള അറബ് രാജ്യങ്ങളിലും ഇതു തന്നെയാണ് കണക്ക്. ‘കൂടുതല്‍ മുസ്‍ലിംകള്‍ കുറഞ്ഞ ജീവഹാനി’ എന്നാണദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. മുസ്‍ലിമേതര ജനങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതും ഉയര്‍ന്ന കൊലപാതക തോതുള്ളതുമായ (ലാറ്റിനമേരിക്കന്‍-ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ആഫ്രിക്കന്‍ ഭാഗങ്ങളിലുള്ള) രാജ്യങ്ങളെ ഒഴിച്ചു നിര്‍ത്തിയുള്ള വിശകലനത്തിലും കൂടുതല്‍ മുസ്‍ലിംകള്‍ അധിവസിക്കുന്ന രാജ്യങ്ങളുടെ മര്‍ഡര്‍ റേറ്റ് (Murder rate) കുറവ് തന്നെയായിരുന്നു. ഇസ്‍ലാം ആക്രമാസക്തമായ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെങ്കില്‍ ലോകത്തെ രണ്ട് ബില്യണോളം വരുന്ന മുസ്‍ലിംകള്‍ക്കിടയിലെ ആക്രമാസക്തത മറ്റു രാജ്യങ്ങളിലേതിനേക്കാള്‍ വര്‍ധിക്കുമായിരുന്നു എന്നാണദ്ദേഹം വാദിക്കുന്നത്. തീവ്രവാദവും മുസ്‍ലിംകളും തമ്മിലുള്ള ബന്ധം വളരെ അകലെയാണെങ്കിലും മുസ്‍ലിംകളെ ഭയത്തോടെയാണ് പാശ്ചാത്യര്‍ കാണുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്രാജ്യത്വവും കൊളോണിയല്‍ അധിനിവേശങ്ങളും കാരണമാണെങ്കിലും അവയൊന്നും അതിനുള്ള ന്യായീകരണങ്ങളല്ല. തീവ്രവാദത്തെ ശരിയാം വിധം നിര്‍വചിക്കാനും മുസ്‍ലിംകളെയും ആക്രമികളെയും വേര്‍തിരിക്കാനും കഴിയുമെന്നിരിക്കെ നിരപരാധികളെ വേട്ടയാടുന്നത് അനീതിയാണ്- അദ്ദേഹം പറയുന്നു. Are Muslims Distinctive? A Look at the Evidence (Oxford, 2011)  എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ് യു.എസിലെ കാര്‍ഫോര്‍ണിയ യൂണിവേഴ്സിറ്റി ലക്ചറര്‍ആയ എം. സ്റ്റീവ് ഫിഷ്. തീവ്രവാദ-അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‍ലാമുമായും മുസ്‍ലിംകളുമായുള്ള ബന്ധത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതാണ് പ്രസ്തുത കൃതി. തീവ്രവാദ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും മുസ്‍ലിംകളെ കുറിച്ച് പാശ്ചാത്യ ലോകത്ത് നിലനില്‍കുന്ന മിത്തുകളും ഈ പുസ്തകത്തില്‍ തെളിവ് സഹിതം വ്യക്തമാക്കുന്നുണ്ട്. കടപ്പാട്: http://www.vox.com  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter