ദാര്‍ഫൂര്‍ സമാധാനത്തിലേക്ക്
- Web desk
- Sep 15, 2016 - 07:43
- Updated: Sep 15, 2016 - 07:43
കഴിഞ്ഞ എട്ട് വര്ഷമായി പുകഞ്ഞ് കൊണ്ടിരുന്ന ദാര്‍ഫൂര്‍ പ്രശ്‌നത്തിന് അറുതിവരുത്തി ഖത്തര്‍ മദ്ധ്യസ്ഥതയില്‍ നടന്ന ദോഹ സമാധാന നയരേഖ വിജയം കണ്ടു. ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനി കഴിഞ്ഞ ദിവസം നടത്തിയ ദാര്‍ഫൂര്‍ സന്ദര്‍ശനത്തിന് ജനങ്ങള്‍ നല്‍കിയ സ്വീകാരണത്തില്‍ ഇത് പ്രകടമായിരുന്നു.
യുദ്ധം നിര്‍ത്തി രാഷ്ട്ര നിര്‍മാണത്തിനും പുരോഗതിക്കും പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിജഞാ ബദ്ധമാനെണ്ണ് സുഡാനിലെ ഫാശിര്‍ നഗരത്തില്‍ ഖത്തര്‍ അമീരിന് നല്‍കിയ സ്വീകരണത്തില്‍ സുഡാന്‍ പ്രസിഡന്റ് ഉമര്‍ ഹസന്‍ ബഷീര്‍ പ്രഖ്യാപിച്ചു. ദോഹ സമാധാന നയരേഖയിലെ എണ്‍പത്തിയഞ്ച് ശതമാനവും നടപ്പിലക്കിയെന്നു ദാര്‍ഫൂര്‍ പ്രാദേശിക ഭരണാധികാരി തീജാനി സീസി പറഞ്ഞു.
ഇതിന് സ്‌നേഹോപഹരമായി സുഡാനിലെ നൈലീന്‍ സര്‍വകലാശാലയില്‍ നിന്നും ഹോണററി ഡോക്റ്ററയ്റ്റ് നല്‍കി ആദരിച്ചു. മുന്‍പ് ലബനാനിലും ഖത്തര്‍ സംയോജിതമായ ഇടപെടല്‍ നടത്തിയതിനാല്‍ പ്രശ്‌നം രാഷ്ട്രീയമായി പരിഹരിക്കാന്‍ സാധിച്ചു. ഫലസ്തീനിലും ഐക്യ സര്‍കാരുണ്ടാക്കാന്‍ ഖത്തര്‍ കിണഞ്ഞു ശ്രമിക്കുകയുണ്ടായി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment