അറുപതാം വാര്‍ഷിക സമ്മേളനം

അറുപതാം വാര്‍ഷികം

സമസ്തയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് അറുപതാം വാര്‍ഷിക സമ്മേളനം. 1981 ജൂണ്‍ 27-ന് പ്രസിഡണ്ട് കണ്ണിയത്ത് ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം സമസ്തയുടെ സമ്മേളനം നടത്തുന്നതിനെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തി. 10.08.1981-ന് ചേര്‍ന്ന മുശാവറ സമ്മേളനത്തെ സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, എം.എ. അബ്ദുല്‍ ഖാദര്‍ മുസലിയാര്‍ എന്നിവരടങ്ങുന്ന സബ്കമ്മറ്റിയെ ചുമതലപ്പെടുത്തി. പ്രസ്തുത സബ് കമ്മറ്റി റിപ്പോര്‍ട്ട്‌ചെയ്തു. 

1982 ഡിസംബര്‍ 9-ന് ചേര്‍ന്ന മുശാവറ യോഗം സമ്മേളനം കോഴിക്കോട് നടത്താന്‍ തീരുമാനിച്ചു. 1983 ആഗസ്റ്റ് 4-ന് ചേര്‍ന്ന മുശാവറ 1984 ഒക്‌ടോബര്‍ മാസത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന വിപുലമായ പ്രവര്‍ത്തന കണ്‍വെന്‍ഷനില്‍ വെച്ച് സ്വാഗതസംഘം രൂപീകരിച്ചു. ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ ചെയര്‍മാനും സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ഫസല്‍ പൂക്കോയതങ്ങള്‍, എം.എ. അബ്ദുല്‍ഖാദര്‍ മുസലിയാര്‍, കക്കോടന്‍ മൂസഹാജി വൈസ് ചെയര്‍മാനും, എം.കെ.സി. അബുഹാജി ട്രഷററും ആയി 5001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളന നഗരിക്ക് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ എന്ന് നാമകരണം ചെയ്തു. സമ്മേളനം 1984 മാര്‍ച്ച് 9,10,11 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. പക്ഷേ, പല കാരണങ്ങളാല്‍ സമ്മേളനം 1985 ഫെബ്രുവരി 1,2,3 തിയ്യതികളിലേക്ക് നീട്ടിവെച്ചു. വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു 

1.02.1985-ന് ഉച്ചക്ക് 2 മണിക്ക് പുതിയങ്ങാടിയില്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാം സിയാറത്തോടെ 3 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി. 4 കേന്ദ്രങ്ങളിലായി 11 സമ്മേളനങ്ങളാണ് 3 ദിവസംകൊണ്ട് അരങ്ങേറിയത്. ഒന്നാം ദിവസത്തെ സമാപനസമ്മേളനമായ സുന്നി യുവജന സംഘം സമ്മേളനം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും 2-ാം ദിവസത്തെ സമാപന സമ്മേളനമായ വിദ്യാഭ്യാസ ബോര്‍ഡ് സമ്മേളനം പണക്കാട് സയ്യിദ് മുഹമ്മദലി ശിഹബ് തങ്ങളും മൂന്നാം ദിവസ സമാപന സമ്മേളനം കണ്ണിയത്ത് ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ ശൈഖുനാ ശംസുല്‍ ഉലമായുമാണ് ഉദ്ഘാടനം ചെയ്തത്. 20 ലക്ഷം പേരാണ് സമാപന സമ്മേനത്തില്‍ സംബന്ധിച്ചത്. സമ്മേളനത്തോടനുബന്ധിച്ചു പ്രസിദ്ധികരിച്ച 60-ാം വാര്‍ഷികസോവനീര്‍ ശ്രദ്ധേയമായ ഒരു ബൃഹത് ഗ്രന്ഥമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter