വളാഞ്ചേരി സമ്മേളനം 

വളാഞ്ചേരി സമ്മേളനം 

വളാഞ്ചേരി കേന്ദ്രമായി കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സാഹചര്യത്തിലാണ് സമസ്തയുടെ പതിനെട്ടാം സമ്മേളനം വളാഞ്ചേരിയില്‍ വെച്ച് നടത്തപ്പെടുന്നത്. 1948 ഫെബ്രുവരി 8-ന് കക്കാട് മിഫ്താഹുല്‍ ഉലൂം മദ്‌റസയില്‍ വെച്ച് പ്രസിഡണ്ട് മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗമാണ് വളാഞ്ചേരിയില്‍ സമസ്തയുടെ സമ്മേളനം നടത്താന്‍ തീരുമാനിക്കുന്നത്. കളത്തില്‍ ബാപ്പുസാഹിബ് ചെയര്‍മാനായി സ്വീകരണസംഘം രൂപീകരിച്ച് പ്രവര്‍ത്തനം നേരെത്ത തന്നെ ആരംഭിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ഖയ്യിമുമായി വാദപ്രതിവാദത്തിനു ക്ഷണിച്ചുകൊണ്ട് കത്തിടപാടുകള്‍ നടത്തിയ മര്‍ഹൂം പി.സി.എസ്. കുഞ്ഞിമുഹമ്മദ് മൗലവിയും സമ്മേളനം സംഘാടനത്തില്‍ പ്രമുഖ പങ്ക് വഹിച്ചു.

1950 ഏപ്രില്‍ 29,30 ശനി,ഞായര്‍ (റജബ് 11,12) തിയ്യതികളില്‍ ആയിരുന്ന വളാഞ്ചേരി സമ്മേളനം. ശനിയാഴ്ചയും ഞായറാഴ്ചയും ഉച്ചവരെയും  മുശവറ യോഗം ചേര്‍ന്ന് വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത്.

തീരുമാനമെടുത്തു. മര്‍ഹൂം കെ.പി. ഉസ്മാന്‍ സാഹിബിനെ സമസ്തയുടെ ഓഫീസ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത് പ്രസ്തുതമുശാവറ യോഗത്തില്‍ വെച്ചാണ്. കാര്യവട്ടം സമ്മേളനത്തിന് ശേഷം ചേര്‍ന്ന മുശാവറ യോഗം പ്രാഥമിക മദ്‌റസകള്‍ സ്ഥാപിക്കുന്നതിന് പ്രചാരണ പ്രവര്‍ത്തനം നടത്താന്‍ ഉസ്മാന്‍ സാഹിബിനെ ഓര്‍ഗനൈസറായി നിയമിച്ചിരുന്നു. 
 
ഞായറാഴ്ച വൈകുന്നേരം ചേര്‍ന്ന പൊതു സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമിയായിരുന്നു പ്രധാന വിഷയം. ശംസുല്‍ ഉലമ ഇ. കെ ഉസ്താദ് മൗദൂദി സാഹിബിന്റെ ഉര്‍ദു ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ചെയ്ത പ്രസംഗം എല്ലാവരാലും പ്രശംസിക്കപ്പെടുകയും ജമാഅത്ത് ആശയങ്ങള്‍ക്ക് തടയിടാന്‍ വളരെ ഉപകാരപ്രദാമാവുകയും ചെയ്തു.

പാറക്കടവ് ഖാസി പി.വി. അബദ്ുല്ല മുസ്‌ലിയാരായിരുന്നു സമ്മേളനത്തിലെ അധ്യക്ഷന്‍. സി.എച്ച്. മുഹമ്മദ് ശീറാസി മൗലവി, പതി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ. സദഖത്തുല്ല മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ബാഫഖി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ബാഫഖി തങ്ങളുടെ പ്രസംഗം, മതവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതും ഉയര്‍ന്ന മതപണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് പള്ളി ദര്‍സുകളെ പരിപോഷിപ്പിക്കുന്നതിന് പ്രചോദനം നല്‍കുന്നതുമായിരുന്നു. വൈകുന്നേരം 4 മണിക്ക് വളാഞ്ചേരി മാര്‍ക്കറ്റിനു സമീപം ആരംഭിച്ച സമ്മേളനം ജന ബാഹുല്യത്താല്‍ മഗ്‌രിബിനു ശേഷം അങ്ങാടിക്കു സമീപമുള്ള വയലിലേക്കു മാറ്റുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter