മലയാളം സര്‍വകലാശാല നാളെ നിലവില്‍ വരും: വി.സിയായി ജയകുമാര്‍
 width=തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാല കേരളപ്പിറവി ദിനമായ നാളെ നിലവില് വരും. ഉദ്ഘാടനം നാളെ രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മാതൃഭാഷയായ മലയാളത്തിന് പ്രത്യേകം സര്‍വകലാശാല വേണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് തിരൂരില്‍ സ്ഥാപിക്കപ്പെടുന്ന ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. സെക്രട്ടറിയേറ്റിലെ ചീഫ്സെക്രട്ടറി സ്ഥാനത്ത് നിന്നു ഇന്നു വിരമിക്കുന്ന കെ.ജയകുമാറാണ് സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറാകുക. സര്‍വകലാശാലക്ക് വേണ്ട പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയതും 1978 ലെ ഐ.എ.എസ് കേഡറിലുള്ള ഇദ്ദേഹമാണ്. തിരൂര്‍ തുഞ്ചന്‍ കോളജിനോട് ചേര്‍ന്നുള്ള 20 ഏക്കര്‍ സ്ഥലത്തായിരിക്കും സര്‍വകലാശാല തത്ക്കാലം പ്രവര്‍ത്തിക്കുക. രണ്ടുവര്‍ഷത്തിനകം തന്നെ ആതവനാട് കാമ്പസിന്റെ നിര്‍മാണം പൂര്‍ത്തിയാകും. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക വിഭാഗങ്ങള്‍ സര്‍വകലാശാലയില്‍ സജ്ജീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിച്ചു. കാലികറ്റ് സര്‍വകലാശാലക്കും അലീഗഡ് സര്‍‍വകലാശാല കേന്ദ്രത്തിനും ശേഷം മൂന്നാമതായി ജില്ലയില്‍ സ്ഥാപിക്കപ്പെടുന്ന സര്‍വകലാശാലയാണ് ഇത്. ഹൈദരാബാദിലെ ഇഫ്ലു സര്‍വകലാശാലയുടെ ഓഫ്കാമ്പസ് സ്ഥാപിക്കുപ്പെടുന്നതും മലപ്പുറം ജില്ലയില്‍ തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter