ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം നാലാം ദിവസത്തിലേക്ക്
- Web desk
- Jan 25, 2016 - 09:02
- Updated: Oct 1, 2017 - 08:23
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏഴു വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചു.
കഴിഞ്ഞ നാലു ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന ഏഴു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതിനു പിന്നാലെയാണ് മറ്റ് ഏഴുപേര്‍കൂടി നിരാഹാരം തുടങ്ങിയത്. മലയാളിയായ വൈഖരി ആര്യത് ഉള്‍പ്പെടെ ഏഴു വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്.
ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് നിരാഹാരമനുഷ്ഠിക്കുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു. മരണത്തിനു പ്രധാന ഉത്തരവാദിയായ വൈസ് ചാന്‍സലര്‍ അപ്പാ റാവു, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്തത്രേയ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment