ഇന്ത്യയില്‍ മലേഷ്യയുടെ ആയിരം സ്കൂളുകള്‍
brinyമലേഷ്യന്‍ സര്‍ക്കാറിനു കീഴില്‍ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി ആയിരത്തോളം സ്‌കൂളുകള്‍ സ്ഥാപിക്കുന്നു. ബ്രൈനി സ്‌റ്റാര്‍‍ ഇന്റര്‍നാഷണല്‍  എന്ന വിദ്യാഭ്യാസ സംരംഭത്തിന് കീഴിലാണ് ഇന്ത്യയിലെ  വിവിധ സംസ്ഥനങ്ങളിലായി സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്‌. 2020 ആകമ്പോഴേ്‌ക്കും പദ്ധതി പൂര്‍ത്തിയാകുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുകയും അതുവഴി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഇന്ത്യന്‍ ജനതക്ക്‌ പകര്‍ന്നുകൊടുക്കലുമാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മലേഷ്യയിലെ വിദ്യാഭ്യാസ വകുപ്പ്‌ ഉപദേഷ്ടാവ്‌ ഡോ.ഹുസൈന്‍ അഭിപ്രായപ്പെട്ടു. ഹൈദരാബാദില്‍ മുസ്‌‌ലിം എജ്യുക്കേഷന്‍ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്‌ ഇ പദ്ധതി കൂടുതല്‍ ഗുണംചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബ്രൈനി സ്റ്റാര്‍ ഭാരവാഹികളായ ചെയര്‍മാന്‍ ഡോ.ഹൈദര്‍ വാലി, ഏക്‌സിക്യൂട്ടിവ്‌ ഡയറക്ടര്‍ ഡോ. ഫഖ്‌റുദ്ദീന്‍ മുഹമ്മദ്‌, ഡോ. ഗയാസുല്‍ ഇസ്‌ലാം, ഡോ. എം.എ റഫീഖ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter