രാജ്യാന്തര സെമിനാറില്‍ ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ഥിയുടെ പ്രബന്ധാവതരണം
  thangalറിയാദ്: ജി.സി.സി രാജ്യങ്ങളുടെ ആരോഗ്യ മന്ത്രാലയങ്ങളുടെ സംയുക്ത സമിതിയും സഊദിയിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയും ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ രാജ്യാന്തര ആരോഗ്യസെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളി ഗവേഷകനും. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ഥിയും മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് സര്‍വകലാശായില്‍ പി.എച്ച്.ഡി ഗവേഷകനുമായ സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂരിനാണ് സഊദിയിലെ റിയാദില്‍ നടക്കുന്ന രാജ്യാന്തര സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. രോഗ രഹസ്യങ്ങളും രോഗിയുടെ അവകാശങ്ങളും ഇസ്‌ലാമിക പരിപ്രേക്ഷ്യം എന്ന വിഷയത്തിലായിരുന്നു സയ്യിദ് മുഹ്‌സിന്‍ പ്രബന്ധമവതരിപ്പിച്ചത്. സെമിനാര്‍ ഇന്നലെ സഊദി ആരോഗ്യ സഹമന്ത്രി ഹമ്മാദ് ബിന്‍ മുഹമ്മദ് അല്‍ ദുവൈല ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒന്നിന് സമാപിക്കും.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter