ചെന്നൈയിലെ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തില്‍ പി.ജി ഡിപ്ലോമ
- Web desk
- Mar 11, 2014 - 15:36
- Updated: Sep 20, 2017 - 13:09
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തില്‍ പി.ജി. ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തു മാസം നീണ്ടു നില്‍ക്കുന്ന ഡിപ്ലോമയില്‍ അച്ചടിമാധ്യമം, വാര്‍ത്താമാധ്യമം, ടെലിവിഷന്‍, റേഡിയോ എന്നീ മേഖലകളില്‍ സ്‌പെഷലൈസേഷന് അവസരമുണ്ടാകും.
ആദ്യ ഘട്ടത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ബ്രോഡ്കാസ്റ്റ്, വെബ്, പ്രിന്റ് എന്നിവയുടെ അടിസ്ഥാനങ്ങളും അടുത്ത ഘട്ടത്തില്‍ തങ്ങളുടെ ഐഛിക വിഷയത്തില്‍ റിപ്പോര്‍ട്ടിങ്ങുമാണ് പഠിപ്പിക്കുക. രണ്ടാമത്തെയും അവസാനത്തെയും ഘട്ടങ്ങളില്‍ സ്ഥാപനത്തില്‍ നല്‍കുന്ന ഫോട്ടോ ജേണലിസം, സിനിമ, സ്‌പോര്‍ട്‌സ്, പൊളിറ്റിക്‌സ്, ബിസിനസ്സ് തുടങ്ങിയ 16 വിഷയങ്ങളില്‍ മൂന്നെണ്ണം ഓരോ വിദ്യാര്‍ത്ഥിയും ഐഛികമായി തെരഞ്ഞെടുക്കണം. വിദ്യാര്‍ത്ഥികളുടെ പരിശീലനാര്‍ത്ഥം സ്ഥാപനത്തില്‍ നിന്നു തന്നെ പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന വിവിധ മാധ്യമങ്ങളിലൂടെ പരിശീലനം നേടാനുള്ള അവസരവും ഓരോ വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
www.asianmedia.org എന്ന സ്ഥാപനത്തിന്റെ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന അപേക്ഷ പൂരിപ്പിച്ച് അപേക്ഷാ ഫീസായ 1000 രൂപയുടെ ഡി.ഡിയോടൊപ്പം രെജിസ്ട്രാര്‍, ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം, സെക്കന്റ് മെയിന്‍ റോഡ്, താരാമണി, ചെന്നൈ 600113 എന്ന വിലാസത്തില്‍ ഏപ്രില്‍ ഏഴിനകം കിട്ടത്തക്ക വിധം അയക്കണം. അംഗീകൃത സര്‍വ്വകലാശാലാ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് 2014 മെയ് 11ന് നടക്കുന്ന പരീക്ഷയില്‍ പങ്കെടുപ്പിക്കും. പ്രവേശ പരീക്ഷക്ക് രാവിലെ 9.30 മുതല്‍ 11.30 വരെ ഇംഗ്ലീഷും ഉച്ചക്ക് 12 മുതല്‍ 1.30 വരെ ജനറല്‍ നോളജുമായിരിക്കും വിഷയങ്ങള്‍. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. ഇതില്‍ വിജയികളാകുന്നവര്‍ക്ക് ജൂണ്‍ രണ്ട് മുതല്‍ ഏഴു വരെ സ്ഥാപനത്തില്‍ വെച്ച് അഭിമുഖം ഉണ്ടായിരിക്കും. ഡിപ്ലോമ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഒരു ഗവേഷണ പ്രബന്ധം കൂടി തയ്യാറാക്കി സമര്‍പ്പിച്ചാല്‍ യു.കെയിലെ വെയില്‍സിലുള്ള കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയുടെ എം.എ ബിരുദവും ലഭിക്കും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment