ഫേസ്ബുക്കിനെ വെല്ലാന്‍ പുതിയ സൈറ്റുമായി അലിഗഢ് വിദ്യാര്‍ത്ഥികള്‍
- Web desk
- May 6, 2014 - 15:50
- Updated: Oct 1, 2017 - 08:44
സോഷ്യല്‍ മീഡിയ രംഗത്ത് കൂടുതല്‍ പ്രചാരമുള്ള ഫേസ്ബുക്കിനെ വെല്ലുന്ന രീതിയില്‍ പുതിയ വെബ്സൈറ്റുമായി അലിഗഢ് വിദ്യാര്‍ത്ഥികള്‍.
അലിഗഢ് മുസ്‍ലിം യൂനിവേഴ്‍സിറ്റിയിലെ ഡിപ്പാര്ട്ട്മെന്‍റ് ഓഫ് കംപ്യൂട്ടര്‍ ആന്‍ഡ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ഉസ്‍മാന്‍ അഹമദ് ഉസ്‍മാനി, അക്രം ഖാന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് പുതിയ വെബ്സൈറ്റ് രൂപപ്പെടുത്തിയത്. നാലുദിവസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച സൈറ്റില്‍ 2500 ഓളം ഉപഭോക്താക്കളുണ്ടെന്നും ഫേസ്ബുക്കിനെ വെല്ലുന്ന രീതിയിലാണ് തങ്ങളുടെ സൈറ്റെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഫേസ്ബുക്ക് പുറത്തിറക്കിയ ആദ്യ ആഴ്ച വെറും 100 പേര് മാത്രമാണ് ഉപയോഗിച്ചിരുന്നത് . എന്നാല് തങ്ങളുടെ സൈറ്റിന് ഫേസ്ബുക്കിനേക്കാള്‍ ഇരുപത്തിയഞ്ച് ഇരട്ടി ആളുകളുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സാംബര്‍ എന്നാണ് സൈറ്റിന്‍റെ പേര്. കൂടതല്‍ ക്രിയാത്മകമായി ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സൈറ്റിന്‍റെ വിപുലീകരണത്തിനായി കമ്പനികളുടെ നിക്ഷേപങ്ങള് സ്വീകരിക്കുമെന്നും ഉസ്മാനും അക്രം ഖാനും പറഞ്ഞു. കേവലമൊരു സൌഹൃദകൂട്ടായ്മയുണ്ടാകുക എന്നതല്ല പുതിയ സൈറ്റിന്റെ ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് സൌജന്യ മൊബൈല്‍ റീചാര്ജിംഗ്, സുഹൃത്തുക്കളുമായുള്ള ഗ്രൂപ്പ് സംവേദനങ്ങള് പുതിയ രിതിയിലുള്ള സൌകര്യങ്ങള്‍ തുടങ്ങിയവ സൈറ്റിന്‍റെ പ്രത്യേകതയാണെന്നും അവര്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment