ഇസ്‌ലാമോഫോബിയ, സാമൂഹിക നീതി എന്നീ പ്രമേയങ്ങളില്‍ കോണ്‍ഫറന്‍സുമായി വടക്കനമേരിക്കന്‍ മുസ്‌ലിംകള്‍
  northഇസ് ലാമോഫോബിയയെ പ്രതിരോധിക്കുക, സാമൂഹിക നീതി അനിവാര്യമാക്കുക എന്നീ പ്രമേയങ്ങളെ മുന്‍ നിറുത്തി നോര്‍ത്ത് അമേരിക്കയിലെ ഇസ് ലാമിക് സമൂഹം പുതിയ കോണ്‍ഫറന്‍സിന് ആഥിത്യമരുളുന്നു. അമേരിക്കയില്‍ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥികൂടിയായ ഡൊണാള്‍ഡ് ട്രംപിന്റെ മുസ് ലിം വിരുദ്ധ സമീപനങ്ങള്‍ ശക്തമാവുന്ന സാഹചര്യങ്ങള്‍ക്കിടയിലാണ് അമേരിക്കന്‍ മുസ് ലിം സംഘ സമിതിയുടെ ഈ ചെറുത്തു നില്‍പ്പ്. കോണ്‍ഫറന്‍സിന്റെ ഇരു സെഷനുകളില്‍ കാര്യമായ ചര്‍ച്ച മുസ് ലിം വിരുദ്ധ സമീപനങ്ങളെ എങ്ങനെ സമീപക്കണമെന്നും അതിനോട് എങ്ങനെ പെരുമാറണമെന്നതിനെ കുറിച്ചാണ്. ഗസാലെ ഹയാത് ഇസ് ലാമിക് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സെന്റ് ലൂയിസ് കോണ്‍ഫറന്‍സിനെ കുറിച്ച് ഏറെ പ്രതീക്ഷ പുലര്‍ത്തുന്നവനാണ്. ഡൊണാള്‍ഡ് ട്രംപിന്റെ സമീപനങ്ങളെ കുറിച്ചും അത്തരം പ്രസ്താവനകളെ കുറിച്ചും ആരോപണങ്ങളെ കുറിച്ചും സംഘാടകര്‍ കൂടുതല്‍ ഉത്കണ്ഠാകുലരല്ല. വിദ്യഭ്യാസവും വിവേകവുമില്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി വരുന്ന എടുത്തു ചാട്ടമായി മാത്രമാണ് ഇവര്‍ അതിനെ വിലയിരുത്തുന്നത്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter