യു.ജി.സി നെറ്റ് ഡിസംബര്‍ 29ന്; അപേക്ഷ ക്ഷണിച്ചു
UGC NETയൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍ 2013 ഡിസംബര്‍ 29ന് നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍വകലാശാലകളിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ജോലിക്കും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള എം.ഫില്‍ - പി.എച്ച്.ഡി ഗവേഷണത്തിനും നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് നിശ്ചിത ശതമാനം മാര്‍ക്കോടെ പാസാകല്‍ നിര്‍ബന്ധമാണ്. ഹ്യൂമാനിറ്റീസ്, ഭാഷകള്‍ , സാമൂഹ്യ ശാസ്ത്രം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഉള്‍പ്പെടെ 95 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടക്കുക. 2013 ഒക്ടോബര്‍ 30 നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് നവംബര്‍ ഒമ്പതിനകം ബന്ധപ്പെട്ട കോ ഓര്‍ഡിനേറ്റിങ് യൂനിവേഴ്‌സിറ്റിയില്‍ ലഭിച്ചിരിക്കണം. കേരളത്തില്‍ കാലിക്കറ്റ്, കേരള, കുസാറ്റ് യൂനിവേഴ്സിറ്റികള്‍ കോ ഓര്‍ഡിനേറ്റിങ്  കേന്ദ്രങ്ങളാണ്. പ്രവേശന യോഗ്യത: 55% മാര്‍ക്കോടെയെങ്കിലും ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് നെറ്റിന് അപേക്ഷിക്കാം. നെറ്റ് ഫലം പ്രഖ്യാപിച്ച് രണ്ടു വര്‍ഷത്തിനകം യോഗ്യത തെളിയിക്കണമെന്ന വ്യവസ്ഥയോടെ  ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: അസി. പ്രൊഫസര്‍ യോഗ്യതക്ക് പ്രായപരിധിയില്ല. ജെ.ആര്‍.എഫിന് അപേക്ഷിക്കുന്നവര്‍ക്ക് 2013 ഡിസംബര്‍ 1ന് 28 വയസ്സ് കവിയരുത്.  എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും 33 വയസ്സു വരെ ഇളവുണ്ട്. ഫീസ്: ജനറല്‍ വിഭാഗത്തിന് 450 രൂപ. എസ്.സി, എസ്.ടി 110 ഒ.ബി.സി 225   വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും: http://ugcnetonline.in/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter