കര്‍ണ്ണാടകയില്‍ മുസ്‍ലിം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക് വ്യാപകം
karnadakaഏകദേശം അമ്പതിനായിം മുസ്‍ലിം വിദ്യാ‍ര്‍ഥിക‍ള്‍ വര്‍ഷം തോറും ക‍ര്‍ണ്ണാടകയിലെ സ്കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്ട്. സര്‍വ ശിക്ഷാ അഭിയാ‍ന്‍ നടത്തിയ പഠനത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്‍ലിം വിദ്യാര്‍ഥിക‍ള്‍ പഠനം നിര്‍ത്തിപ്പോവുന്നത് കര്‍ണ്ണാടകയിലാണെന്ന് കണ്ടെത്തിയത്. ആണ്‍കുട്ടികളാണ് പഠനം നിര്‍ത്തുന്നതി‍ല്‍ മുന്‍പന്തിയിലെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുക‍ള്‍ വ്യക്തമാക്കുന്നു. ഹൈസ്കൂള്‍ തലത്തിലാണ് കൊഴിഞ്ഞു പോക്ക് വ്യാപകമായിട്ടുള്ളത്. ജീവിത സാഹചര്യമാണ് ഇതിന് പിന്നിലെന്ന് സന്നദ്ധ സംഘടനക‍ള്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണ്ണാടകയിലെ മൂന്നിലൊന്ന് വിദ്യാ‍ര്‍ഥികളും പഠിനമാരംഭിക്കുന്നത് ഉര്‍ദു മീഡിയം സ്കൂളുകളിലാണ്. സംസ്ഥാനത്തൊട്ടാകെ 2411 ഉര്‍ദു മീഡിയം പ്രൈമറി സ്കൂളുകളാണുള്ളത്. എന്നാ‍ല്‍ ഉര്‍ദു മീഡിയം ഹൈസ്കൂളുകള്‍ ആകെ 520 മാത്രമാണ്. ശേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് ഇംഗ്ലീഷ്, തെലുങ്ക് മീഡിയങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇതും കൊഴിഞ്ഞുപോക്കിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter