ബംഗാളില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കംചെയ്യപ്പട്ടവരില്‍ 71 ശതമാനവും മുസ്‌ലിംകളെന്ന് മഹുവ മൊയ്ത്ര എം.പി
- Web desk
- Nov 1, 2026 - 12:22
- Updated: Nov 1, 2026 - 12:31
പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ പരിഷ്‌കരണ നടപടിയുടെ ഭാഗമായി വോട്ടര്‍പട്ടികയില്‍ നിന്ന്് നീക്കംചെയ്യപ്പെട്ടവരില്‍ 71 ശതമാനവും മുസ്‌ലിംകളാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര നീക്കം 51 ശതമാനം സ്ത്രീകളാണെന്നും അവര്‍ പ്രതികരിച്ചു. ഡല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്‍ഡ്യമുന്നണി സഖ്യം സംഘടിപ്പിച്ച പ്രതീകാത്മ പൊതു ഇംപീച്ച്‌മെന്റ് നടപടിക്കിടെയാണ് മഹുവമൊയ്ത്ര ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷ പരിപാടിയില്‍ സംസാരിക്കവെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനുളള ബി.ജെ.പിയുടെ പദ്ധതിയായാണ് എസ്.ഐ.ആര്‍ നടപടിയെ മഹുവ മൊയ്ത്ര വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാവ മാത്രമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെന്നും അവര്‍ ആരോപിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും മഹുവമൊയ്ത്ര കുറ്റപ്പെടുത്തി.
വന്‍തോതില്‍ വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തന രീതിയും സംബന്ധിച്ച് പ്രതിപ്രക്ഷ പാര്‍ട്ടികള്‍ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇന്‍ഡ്യ സംഖ്യം പ്രതീകാത്മ ഇംപീച്ച്‌മെന്റെ നടപടിക്ക് നേതൃത്വം നല്‍കിയത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ആറോളം ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രമേയം അവതരിപ്പിച്ചു. വോട്ട് മോഷണത്തിന് കൂട്ടുനില്‍ക്കുക, വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുക, ഫോം 6സമര്‍പ്പണ നടപടികളില്‍ മാറ്റം വരുത്തുക, ഭരണകക്ഷിയായ ബി.ജെ.ിപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങള്‍.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് ചര്‍ച്ചയുടെ സമാപന പ്രസംഗം നടത്തിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും സിവില്‍ സൊസൈറ്റി സംഘടനകളുടെയും പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment