ഇസ്‍ലാമിനെയും പ്രവാചകനെയും നിന്ദിച്ച് സന്ദേശം പ്രചരിപ്പിച്ചതിന് കേസ്
ഇസ്‍ലാം മതത്തെയും പ്രവാചകൻ മുഹമ്മദിനെ(സ) യും അധിക്ഷേപിക്കുന്ന വിഡിയോ, ശബ്ദസന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തു. മുഹമ്മദ് സർഫറാസ് നവാസിന്‍റെ പരാതിയില്‍ ബി.ജെ.പി ബല്‍ത്തില മഹാശക്തി കേന്ദ്ര മുൻ പ്രസിഡന്റ് യശോധർ കർബെട്ടു, മുഹമ്മദ് റഫീഖിന്റെ പരാതിയില്‍ ബി.ജെ.പി നേതാവ് ഭരത് കുംഡേലു എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പ്രകോപന പ്രസംഗങ്ങള്‍ നടത്തിയ വി.എച്ച്.പി ദക്ഷിണ കന്നട -ഉഡുപ്പി മേഖല സെക്രട്ടറി ശരണ്‍ പമ്ബുവെല്‍, ബജ്റംഗ്ദള്‍ നേതാവ് പുനീത് അത്താവർ എന്നിവർക്കെതിരെ തിങ്കളാഴ്ച കേസെടുത്തിരുന്നു. ബണ്ട്വാള്‍ നഗരസഭ മുൻ ചെയർമാൻ മുഹമ്മദ് ശരീഫിനേയും അധിക്ഷേപിച്ചു. ശബ്ദ, വിഡിയോ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഞായറാഴ്ച രാത്രി വ്യാപകമായി പ്രചരിപ്പിച്ച് മതസ്പർധയുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച രാവിലെ നബിദിന റാലിക്കെതിരെ 'ബി.സി റോഡ് ചലോ' മാർച്ചും റാലിയും സംഘടിപ്പിച്ചത്. എന്നാല്‍, പൊലീസ് തടഞ്ഞതിനാല്‍ ആസൂത്രണങ്ങള്‍ പാളി. മാണ്ഡ്യ ജില്ലയിലെ നാഗമംഗലയില്‍ ഗണേശ ചതുർഥി ഘോഷയാത്രക്ക് നേരെ നേരത്തേ കല്ലേറുണ്ടായ സംഭവം തീവ്രഹിന്ദുത്വ സംഘടനകളും ബി.ജെ.പിയും ഏറ്റെടുത്ത് പ്രചാരണം നടത്തുന്നുണ്ട്. മാണ്ഡ്യയില്‍ നിന്നുള്ള നേതാക്കള്‍ ഞായറാഴ്ച രാത്രി മംഗളൂരുവില്‍ എത്തിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment