കുവൈത്ത് പ്രധാനമന്ത്രിയായി അഹ്മദ് അബ്ദുല്ല അല്‍ അഹ്മദ്

കുവൈത്തില്‍ പുതിയ പ്രധാനമന്ത്രിയായി അഹ്മദ് അബ്ദുല്ല അല്‍ അഹ്മദ് അല്‍ സബാഹിനെ നിയമിച്ചു.കുവൈത്ത് അമീറാണ് നിയമന ഉത്തരവ് നല്‍കിയതെന്ന് കുവൈത്ത് വാര്‍ത്ത ഏജന്‍സി അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് സബാഹ് അല്‍ സലീം അല്‍ സബാഹ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. പുതിയ പാര്‍ലിമെന്റ് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അഹ്മദ് അബ്ദുല്ല പ്രധാനമന്ത്രിയായി നിയമിതനാകുന്നത്. 2020 ഡിസംബറിന് ശേഷം കുവൈത്തില്‍ നാല് തവണയാണ് പാര്‍ലിമെന്റ് പുനസംഘടിപ്പിക്കപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter