തറാവീഹിനിടെ തന്റെ തോളിലേക്ക് ചാടിയ പൂച്ചയോട് സൗമ്യമായി പെരുമാറിയ  ഇമാമിന് അള്‍ജീരിയന്‍ മതകാര്യ വകുപ്പിന്‍റെ ആദരം

തറാവീഹ് നമസ്‌കാരത്തിനിടെ തന്റെ തോളിലേക്ക് വലിഞ്ഞുകയറിയ പൂച്ചയോട് കാരുണ്യത്തോടെ പെരുമാറിയ അള്‍ജീരിയന്‍ ഇമാം ശൈഖ് വലീദ് മഹ് മാസ്വിനെ അള്‍ജീരിയന്‍ റിലീയസ് അഫയേഴ്‌സ് ഡയറക്ടര്‍ ആദരിച്ചു.

ഇമാമിന്റെ തറാവീഹ് പ്രാര്‍ത്ഥനക്കിടയില്‍ പൂച്ച ചാടുകയും ഇമാമിന്റെ പൂച്ചയോടുള്ള പെരുമാറ്റം റമദാന്റെ ചൈതന്യം അനുഭവിപ്പിക്കുകയും ചെയ്തു എന്നരീതിയിലൊക്കെ വാര്‍ത്ത പ്രചരിക്കുകയും വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. അള്‍ജീരിയയിലെ ഒരു പള്ളിയില്‍ തറാവീഹിന് നേതൃത്വം നല്‍കുന്ന ഇമാം തറാവീഹ് നിസ്‌കാരത്തില്‍  പൂച്ചയുമായി ചേര്‍ന്നപ്പോള്‍ റമദാനിന്റെ ചൈതന്യത്തിന്റെ അനുഭവം പകര്‍ത്തുന്ന സമഗ്രമായ ചിത്രം കാമറയില്‍ പതിയുകയായിരുന്നു.

ഇമാം ശൈഖ് വാലിദ് മെഹ്‌സാസിന്റെ ഔദ്യോഗിക ഫൈസ് ബുക്ക് പേജ് പോസ്റ്റ് ചെയത് വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു. തറാവീഹ് നിസ്‌കാരത്തിനിടെ പൂച്ച ഇമാമിന്റെ ചുമലിലേക്ക് ചാടുന്നതും ഇമാം കാരുണ്യത്തോടെ പെരുമാറുന്നതുമായിരുന്നു വീഡിയോലുണ്ടായിരുന്നത്. 

വീഡിയോ ക്ലിപ്പില്‍ ഇമാമിന്റെ പ്രാര്‍ത്ഥനയോടുള്ള അചഞ്ചലമായ പ്രതിബദ്ധത, തടസ്സമാകാന്‍ സാധ്യതയുണ്ടായിരിന്നിട്ടും അതിനെ അതിന്റെ ഗതിയില്‍ ഇമാം നിലനിര്‍ത്തുന്നത്, പ്രതികരിക്കുന്നതിന് പകരം പൂച്ചയെ ലാളിക്കുന്നത് തുടങ്ങിയവയെല്ലാം വീഡിയോവില്‍ കാണാം, പൂച്ച പള്ളിയില്‍ അലഞ്ഞുതിരിയുമ്പോഴും ഇമാം സയമനം പാലിച്ചു ഖുര്‍ആന്‍ പാരായണം തുടരുന്നു. വൈറലായ അലഗ്രിയന്‍ മോസ്‌ക് വീഡിയോ ആയിരക്കണക്കിന് ഷെയറുകള്‍ നേടി ഇന്റര്‍നെറ്റിലുടനീളം എണ്ണമറ്റ വ്യക്തികളുടെ ഹൃദയം കവരുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter