"വംശഹത്യക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കണ"മെന്ന ബാനറുമായി ഇസ്രയേലിനെതിരെ അയര്‍ലണ്ടില്‍ പ്രതിഷേധം

ഫലസ്ഥീനില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരയുദ്ധത്തിന് അയര്‍ലണ്ട് ഭരണകൂടം സഹായിക്കുന്നതിനെതിരെ പ്രതിഷേധവുമായി പൗരന്മാര്‍ രംഗത്ത്.വംശഹത്യക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുക എന്ന ബാനറിന് കീഴിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അയര്‍ലണ്ടിലെ ഡബ്ലിനിലെ സെന്‍ട്രല്‍ ബാങ്ക് കെട്ടിടത്തിന് മുന്നിലാണ് ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യ പ്രകടനം സംഘടിപ്പിച്ചത.
യുദ്ധത്തിനുള്ള ധനസഹായം നല്‍കുന്നതിന് ഭരണകൂടം അംഗീകാരം നല്‍കിയത് അധാര്‍മ്മികമാണെന്നും യൂറോപ്പിലുടനീളം അവയുടെ വില്‍പ്പന നിറുത്തിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഗാസയിലും ലെബനാനിലും ഇസ്രയേല്‍ നടത്തുന്ന ക്രൂരമായ യുദ്ധത്തിനുള്ള പിന്തുണയാണ് ഇത്തരം സഹായങ്ങളെന്നും അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് യുദ്ധത്തില്‍ നടക്കുന്നതെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത സെനറ്റര്‍ അംഗം കൂടിയായ ആലീസ് മേരി ഹിഗ്ഗിന്‍സ് മാധ്യമങ്ങളോട് വ്യക്തമാക്കി. പണവും ആയുധങ്ങളും നല്‍കുന്നതില്‍ അയര്‍ലന്‍ഡ് സഹായിയോ പങ്കാളിയോ ആവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter