അസ്ഹരി തങ്ങളുടെ ജീവിതം കാലിക്കറ്റിന്റെ സിലബസില്‍

കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതരുടെ ജീവിതവും ഗ്രന്ഥങ്ങളും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ നാലുവര്‍ഷ ഡിഗ്രി സിലബസില്‍ ഉള്‍പ്പെടുത്തി.സമസ്തയുടെ അധ്യക്ഷനായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ അസ്ഹരി തങ്ങളുടെ വ്യക്തിത്വം അറബി ഭാഷക്കുള്ള സംഭാവന തുടങ്ങിയവ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവിധി ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ രചിച്ച അസ്ഹരി തങ്ങള്‍ ധാരാളം അറബി മാഗസിനുകളില്‍  പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് പ്രസിദ്ധീകൃതമായ ഏക അറബി ഖുര്‍ആന്‍ വ്യാഖ്യാന്‍ ഏഴു വാള്യങ്ങളിലായി എഴുതിയ സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ധീന്‍ എന്ന പേരിലറിയപ്പെടുന്ന പാനൂര്‍ തങ്ങളുടെ കൃതികളും സിലബസിലുണ്ട്. പൂക്കോട്ടൂര്‍ മുഹമ്മദ് ബാഖവി, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, എന്നിവരുടെ അറബി ഭാഷക്കുള്ള സംഭാവനകളും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter