ഫലസ്തീനിലെ അക്രമങ്ങള്‍ക്ക് അറുതിയുണ്ടാവണം: സമസ്ത
ഫലസ്തീനില്‍ മസ്ജിദുല്‍ അഖ്‌സക്കുനേരെയും ഫലസ്തീനികള്‍ക്ക് നേരെയും ഇസ്രാഈല്‍ പട്ടാളം നടത്തുന്ന അതിക്രമത്തിന് അറുതിയുണ്ടാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും ആവശ്യപ്പെട്ടു.
വിശുദ്ധ റമദാനും ഈദുല്‍ ഫിതര്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും നടക്കേണ്ട സമയം തന്നെ തെരഞ്ഞെടുത്ത് ഇസ്രാഈല്‍ സേന നടത്തുന്ന കിരാത നടപടി മനുഷ്യത്വമുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. പതിറ്റാണ്ടുകളായി ഫലസ്തീനികളോട് കാണിക്കുന്ന ഈ അനീതിക്കെതിരെ ശക്തമായ പ്രതിഷേധമുയരണം. ഐക്യരാഷ്ട്രസഭ ഉള്‍പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെയും മനുഷ്യാവകാശ ഏജന്‍സികളുടെയും ഇടപെടല്‍ കൂടുതല്‍ ശക്തമാക്കണം. വിശുദ്ധ റമദാനിന്റെ അവസാന നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സന്ദര്‍ഭത്തില്‍ ഫലസ്തീനികളുടെ മോചനത്തിന് വേണ്ടി ഓരോ വിശ്വാസിയും പ്രാര്‍ത്ഥിക്കണമെന്നും എത്രയും വേഗം പ്രയാസകരമായ അവസ്ഥയില്‍ നിന്നും ഇവര്‍ക്ക് മോചനമുണ്ടാവട്ടെയെന്നം നേതാക്കള്‍ പ്രാര്‍ത്ഥിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment