വില കുറഞ്ഞ ചിന്തകൾ

അബുൽ അബ്ബാസ് അൽമസ്റൂഖ് (റ) പറയുന്നു: ഞാൻ ഒരു ശൈഖിനെ കാണാൻ ചെന്നു. സാമ്പത്തികമായി അദ്ദേഹം വളരെ ദയനീയ അവസ്ഥയിലായിരുന്നു. ദൈനംദിന ജീവിതത്തിന് ആവശ്യമായതൊന്നും അദ്ദേഹത്തിന്റെ കൈയ്യിലില്ലായിരുന്നു. വിശപ്പ് കൊണ്ട് മരിക്കുമോ എന്ന് വരെ ഞാന്‍ ഭയപ്പെട്ടു. ഞാൻ മനസ്സിൽ വിചാരിച്ചു: “ഇദ്ദേഹത്തിന് എവിടെ നിന്നാണ് കഴിക്കാൻ വല്ലതും കിട്ടുക. ആരാണ് വല്ലതും കൊണ്ട് കൊടുക്കുക, എങ്ങനെയാണാവോ ഇയാള്‍ ജീവിതം കഴിച്ച് കൂട്ടുന്നത്”

Read More: കരിമ്പുടവും തൊപ്പിയും

ഇത്തരം ചിന്തകള്‍ എന്റെ മനസ്സിലേക്ക് വരേണ്ട താമസം, അദ്ദേഹം എന്നെ നോക്കി ഇങ്ങനെ പറഞ്ഞു: “ഇത്തരം വില കുറഞ്ഞ ചിന്തകൾ ഒഴിവാക്കുക. അല്ലാഹുവിന് പ്രത്യക്ഷമായവ മാത്രമല്ല, ഗോപ്യമായ അനുഗ്രഹങ്ങളും ഉണ്ട്.” 

ഇത് കേട്ട ഞാന്‍ വല്ലാതെ ലജ്ജിച്ചുപോയി.

രിസാല 269

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter