കരിമ്പുടവും തൊപ്പിയും
- അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍
- Apr 29, 2023 - 18:32
- Updated: Apr 29, 2023 - 18:35
അബൂ അബ്ദില്ലാഹ് അർറാസി (റ) പറയുന്നു:
ഇബ്നു അൻബാരി എനിക്ക് ഒരു കരിമ്പുടം തന്നു. അത് ധരിച്ചപ്പോഴാണ്, ഈ കരിമ്പുടത്തിന് ഏറെ അനുയോജ്യമായ ഒരു തൊപ്പി, ശിബ്‍ലി (റ) യുടെ തലയിലുള്ളതായി എന്റെ ശ്രദ്ധയിൽ പെട്ടത്. ഒരിക്കല്‍ ശിബ്‍ലിയുടെ സദസ്സിലിരുന്നപ്പോള്‍, ആ തൊപ്പി കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സിൽ ആഗ്രഹിച്ചു പോയി.
ശിബ്‍ലി ആ സദസ്സില്‍ നിന്ന് എഴുന്നേറ്റപ്പോൾ എന്നെയൊന്നു നോക്കി. കൂടെ ചെല്ലാനുള്ള സൂചനയാണ് അതെന്ന് മനസ്സിലാക്കിയ ഞാന്‍ കൂടെ ചെന്നു. കൂടെ ചെല്ലേണ്ട എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍, ശിബ്‍ലി ഇത് പോലെ എന്നെ നോക്കുമായിരുന്നു.
Read More: മനസ്സില്‍ കാണുമ്പോഴേക്ക് അത് അറിയുന്ന ഉസ്താദ്
അങ്ങനെ അവരുടെ വീട്ടിലെത്തി. അദ്ദേഹം എന്നോട് പറഞ്ഞു: “ആ കരിമ്പുടം അഴിച്ചു വെക്കുക.”
ഞാൻ അത് അഴിച്ചു വെച്ചു. അദ്ദേഹം അതെടുത്ത് ചുരുട്ടി വെച്ചു. എന്നിട്ട് തന്‍റെ തലയിലെ തൊപ്പി ഊരി അതും ആ കരിമ്പുടത്തോടൊപ്പം വെച്ചു. പിന്നെ അവ രണ്ടും അദ്ദേഹം കത്തിച്ചു കളഞ്ഞു.
രിസാല 269
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment