ഗ്വാണ്ടനാമോയിലെ പീഡനകാഴ്ചകളില്‍ ഞാന്‍ അല്ലാഹുവിനെ കണ്ടു: ടെറി ഹോള്‍ഡ് ബ്രൂക്സ്

ചെറുപ്രായത്തിലേ അമ്മാമ്മയുടെ കൂടെയായിരുന്നു ബ്രൂക്സ് ജീവിച്ചത്. 18 വയസ്സാകുമ്പോഴേക്ക് ഔദ്യോഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്പം തൊട്ടെ ദൈവത്തിന്‍റെ സത്യം അന്വേഷിച്ചു വിവിധ മത പരിസരങ്ങളില് അലഞ്ഞിട്ടുണ്ട് ടെറി ഹോള്‍ഡ് ബ്രൂക്സ്. ‘ഒരുമതവും സത്യത്തിലേക്ക് വഴിനടത്തുന്നുണ്ടെന്ന് എനിക്ക് തോന്നിയില്ല. എല്ലാ അന്വേഷണവും പാതിയില്‍ മുറിഞ്ഞു പോകുന്നതായി തോന്നി.’ ഗ്വാണ്ടനാമോയിലേക്ക് നിയമിതാകുമ്പോള്‍ മാനസികമായി മതത്തോട് ഏറെ അകന്നുകഴിഞ്ഞിരുന്നു അയാള്‍. ഏകദൈവത്വം ഉദ്ഘോഷിക്കുന്ന എല്ലാ മതങ്ങളും പൈശാചികമാണെന്ന് തന്നെ അയാള്‍ അതിനകം വിധിയെഴുതിക്കഴിഞ്ഞിരുന്നു. എന്നാല്‍ ജയിലിലെ ഈ അനുഭവങ്ങള്‍ ബ്രൂക്സിനെ വീണ്ടും ചിന്തിപ്പിച്ചു. അയാള്‍ സഹതാപത്തോടെ അവിടത്തെ തടവുപുള്ളികളോട് സംസാരിച്ചു തുടങ്ങി. അര്‍ധരാത്രികളില്‍ നടന്ന ഈ സംസാരം മാസങ്ങളോളം തുടര്‍ന്നു. അതിന്‍റെ തുടര്‍ച്ച ഖുര്‍ആന്‍ നേരിട്ട് വായിക്കുന്നത് വരെ എത്തി. ബ്രൂക്സ് ഒഴിവു സമയങ്ങളില്‍ ഇസ്‌ലാമിനെ കുറിച്ച വായിക്കാന് തുടങ്ങി. ഇന്‍റര്‍നെറ്റില്‍ അതിനായി ഒരുപാടു പരതി വായിച്ചു. ജയിലില്‍ താന്‍ ഏറ്റവും കൂടുതല് സമയം സംസാരിച്ച ഒരു തടവുപുള്ളിയാണ് വായിക്കാനായി ഖുര്‍ആന്‍റെ കോപ്പി തന്നതെന്ന് ബ്രൂക്സ് വെളിപ്പെടുത്തുന്നുണ്ട്. അത് വായിച്ചു തുടങ്ങിയതോടെ പിന്നെ, നാസ്തികതയുടെ മണല്‍ക്കാറ്റ് അടിച്ചുവീശി കൊണ്ടിരിക്കുകയായിരുന്ന മനസ്സിന്‍റെ മരുഭൂമിയില്‍ വിശ്വാസത്തിന്‍റെ ചെറിയ മരുപ്പച്ചകള്‍ വെളിപ്പെട്ടു തുടങ്ങിയെന്ന് ബ്രൂക്സ് സാക്ഷ്യപ്പെടുത്തുന്നു. അത് മനസ്സിലാക്കിയിട്ട് തന്നെയാകണം, തടവറയില്‍ ഡ്യൂട്ടിയിലുള്ള മറ്റു പട്ടാളക്കാര്‍ ബ്രൂക്സിനെതിരെ രംഗത്തു വന്നു തുടങ്ങിയിരുന്നു. ‘ഇതര മതഗ്രന്ഥങ്ങളേക്കാളും വായനാസുഖം നല്കുന്നുണ്ട് ഖുര്‍ആന്‍. അത് മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്നതിനെ കുറിച്ചാണ് തീര്‍ത്തും സംസാരിക്കുന്നത്. ഖുര്‍ആനില്‍ പരസ്പര വൈരുധ്യങ്ങള്‍ കാണുന്നില്ല. അതില്‍ ഇന്ദ്രജാലകങ്ങള്‍ക്ക് തരിമ്പും ഇടമില്ല തന്നെ.’ മനുഷ്യന് ജീവിക്കാന്‍ ഖുര്‍ആന്‍ വലിയൊരു സഹായമാണെന്നതിന് എനിക്ക് കൂടുതല് തെളിവുകള് ആവശ്യമില്ലായിരുന്നു. ഞാനവിടെ തടവുപുള്ളികളുടെ കാവല്‍ക്കാരനായിരുന്നുവെങ്കിലും, അവരെല്ലാവരും ചേര്‍ന്ന് വിശ്വാസത്തിന്‍റെ തടവറയില്‍ എന്നെ പൂട്ടിയിട്ടു കഴിഞ്ഞിരുന്നു. അവര്‍ സത്യത്തില്‍ എനിക്ക് കാവലിരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് ബ്രൂക്സ്.     (ശേഷം അടുത്ത പേജില്‍)  width= 2005 ഒക്ടബോറിലാണ് സൈന്യത്തില്‍ നിന്ന് ബ്രൂക്സിനെ പുറത്താക്കുന്നത്. ‘അപരമര്യാദ’ എന്നാണ് അമേരിക്ക നടപടിക്ക് പറഞ്ഞ കാരണം. പിന്നെ ജീവിതം കൂടുതല്‍ ചിട്ടപ്പെടുത്തുകയായിരുന്നുവെന്ന് ബ്രൂക്സ്. മദ്യ-ലഹരി പദാര്‍ഥങ്ങളോടെല്ലാം പൂര്‍ണമായും വിടുതിയായി. പുകവലിക്കുന്നത് വരെ ഒഴിവാക്കി. ഉരുവിട്ടു കൊണ്ടിരുന്ന ചെറിയ പ്രാര്‍ഥനകള്‍ പോലും തന്‍റെ വറ്റിവരണ്ട മനസ്സിന്‍റെ ചക്രവാളങ്ങളില്‍ ആശ്വാസത്തിന്‍റെ മഴവില്ല് തീര്‍ത്തു. നാല് സ്വകാര്യജീവിതത്തില്‍ പല നഷ്ടങ്ങള്‍ക്കും ഇത് കാരണമായെന്നും കൂട്ടിച്ചേര്‍ക്കാന്‍ ബ്രൂക്സ് മടിക്കുന്നില്ല. പഴയകാല സുഹൃത്തുക്കളെല്ലാം സൌഹൃദം ഒഴിവാക്കി പോയി. പലരില്‍ നിന്നും ഭീഷണി കോളുകള് ‍വരെ വന്നു. ഏതായാലും ഇനി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്രൂക്സ്. അതിന് പിന്നിലെ ചേതോവികാരവും വിശുദ്ധ ഇസ്ലാം തന്നെയാണെന്ന് ബ്രൂക്സ് തുറന്നുപറയുന്നു. ‘ഒരു തിന്മ കാണുമ്പോള്‍ അതിനെതിരെ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ വിശുദ്ധ മതം സമ്മതിക്കുന്നില്ല. കഴിയുന്ന രീതിയില്‍ അതോട് പ്രതികരിക്കണമെന്നാണ് ഈ മതം ആവശ്യപ്പെടുന്നത്.’ ബ്രൂക്സ് തന്‍റെ ഇസ്‌ലാമാശ്ലേഷണത്തിന്‍റെ കഥ വിവരിച്ച് ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട് കഴിഞ്ഞ മാസം. ട്രെയിറ്റര്‍ എന്ന് പേരില്‍ 164 പേജുകളുള്ള പുസ്തകം. ബ്രൂക്സിന്‍റെ കഥ ഗ്വാണ്ടനാമോയുടെ കൂടെ ഉള്‍ക്കഥയാണ്. ഗ്വാണ്ടനാമോ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു നാണക്കേടാണെന്ന് അദ്ദേഹത്തിന്‍റെ ഈ അനുഭവക്കുറിപ്പ് വ്യക്തമാക്കുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter