ഖുര്‍ആന്‍ കത്തിക്കല്‍ ; പ്രശ്‌നം പരിഹരിക്കാന്‍ മുസ്‌ലിം രാജ്യങ്ങളുമായി ചര്‍ച്ചക്ക് തയ്യാറായി ഡെന്‍മാര്‍ക്ക്
- Web desk
- Aug 1, 2023 - 19:33
- Updated: Aug 1, 2023 - 19:34
ഖുര്‍ആനിനെ പരസ്യമായി അവഹേളിച്ചതിനെ തുടര്‍ന്ന് മുസ്‌ലിം രാജ്യങ്ങള്‍ അംഗത്വമുള്ള സംഘടനയായ ഒഐസിയുടെ പ്രതിഷേധവും അപലപനവും ശ്രദ്ധയില്‍പ്പെട്ടതായി ഡെന്‍മാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.വിഷയം പരിഹരിക്കാന്‍ ഒ.ഐ.സി അംഗത്വമുള്ള രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് ഉടന്‍ തീരുമാനം കൈകൊള്ളുമെന്ന് ഡെന്‍മാര്‍ക്ക് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു.
രാജ്യത്തുണ്ടായ ഖുര്‍ആന്‍ കത്തിച്ച നടപടിയെ ഡെന്‍മാര്‍ക്ക് അപലപിക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നുവെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്മുസെന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഒഐസി സ്വീഡനിലും ഡെന്‍മാര്‍ക്കിലും നടന്ന ഖുര്‍ആന്‍ കത്തിക്കലിനെ ശക്തമായി അപലപിച്ചത്. മറ്റ് രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും മതങ്ങളെയും അവഹേളിക്കുന്ന പ്രവണതകള്‍ പരിശോധിച്ച് നടപടി കൈകൊള്ളുമെന്ന് ഡാനിഷ് സര്‍ക്കാര്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment