ഇസ്രയേലുമായി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ തുര്‍ക്കി ലബനാനൊപ്പം നില്‍ക്കുന്നുവെന്ന് ഉര്‍ദുഗാന്‍

ഇസ്രയേലുമായുള്ള വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയില്‍ തുര്‍ക്കി ലബനാനുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുവെന്നും പിന്തുണക്കാന്‍ പ്രാദേശിക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

'ഇസ്രയേലും ലബനാനിലെ ഹിസ്ബുല്ലയും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ സമീപ ആഴ്ചകളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഇസ്രയേല്‍-ഹിസ്ബുല്ല യുദ്ധത്തെ കുറിച്ചുള്ള ഭയം ജനിപ്പിക്കുന്നു. ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലുടനീളം ഷെല്ലാക്രമണം അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള പ്രദേശങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ കാരണമായെന്നും ഗാസയുദ്ധം മേഖലയില്‍ വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പദ്ധതിയിട്ടിരുന്നതായി പാര്‍ലിമെന്റില്‍ തന്റെ പാര്‍ട്ടി നിയമനിര്‍മാതാക്കളോട്  നടത്തിയ പ്രസംഗത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.

ഗാസയില്‍ നാശംവിതച്ച ശേഷം ഇസ്രയേല്‍ ഇപ്പോള്‍ ലബനാനെ ലക്ഷ്യമിട്ടിരിക്കുകയാണ്, പാശ്ചാത്യരാജ്യങ്ങള്‍ തിരശ്ശീലക്ക് പിന്നില്‍ ഇസ്രയേലിന് പിന്തുണ നല്‍കുന്നത് ഞങ്ങള്‍ കാണുന്നുവെന്നും ഈ മേഖലയിലേക്ക് യുദ്ധം വ്യാപിപ്പിക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതികള്‍ ഒരു വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.

തുര്‍ക്കി ലബനാനും സഹോദരങ്ങള്‍ക്കുമൊപ്പമാണ്. ലബനാനുമായി ഐക്യദാര്‍ഢ്യം പുലര്‍ത്താന്‍ മേഖലയിലെ മറ്റുരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ വിശദീകരിച്ചു. 

തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷത്തെ കുറിച്ച് അഭിപ്രായപ്പെട്ടപ്പോള്‍ സംഘര്‍ഷം പരടരാനുള്ള സാധ്യത തുര്‍ക്കി സര്‍ക്കാര്‍ കണ്ടതായി നേരത്തെ വ്യക്തമാക്കിയിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter