(ഫാത്തിമ റാഹില) അല്ലാഹുവിലേക്ക് ഒളിച്ചോടിയ പെൺകുട്ടി

തീർത്തും ക്രൈസ്തവ ചുറ്റുപാടിൽ പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ ജനിച്ചു വളർന്ന്, അന്വേഷണാത്മകമായ നീണ്ട യാത്രക്കൊടുവില്‍ ഇസ്‍ലാം സ്വീകരിച്ച ഫാത്തിമ റാഹില എന്ന മഹതിയുടെ, ആത്മ ത്യാഗങ്ങളുടെ ജീവിത അനുഭവങ്ങളാണ് ‘അല്ലാഹുവിലേക്ക് ഒളിച്ചോടിയ പെൺകുട്ടി' എന്ന കൃതി.

അല്ലാഹുവിലേക്ക് ഒളിച്ചോടിയ പെൺകുട്ടി, അവശേഷിക്കുന്ന പരിഭവങ്ങൾ, എൻറെ പ്രാണപ്രിയനേ... നിനക്കായി ഞാൻ, മദീനയുടെ മണവാളനേ, ആത്മാർത്ഥമായ ഒരു ക്ഷണം, സത്യം, വിഗ്രഹാരാധികളെ നിങ്ങളറിയുവാൻ, പ്രകാശം(നൂർ), അല്ലാഹുവേ നീ ഞങ്ങൾക്ക് വേണ്ടി, എന്നീ 10 അധ്യായങ്ങളിലൂടെ, ഇസ്‍ലാമിന്റെ സൗന്ദര്യവും അല്ലാഹുവിനെയും പ്രവാചകരെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും അവര്‍ ഇതില്‍ വരച്ചിട്ടിരിക്കുകയാണ്. വിശുദ്ധ മതത്തിലേക്ക് കടന്നു വരാൻ ഏതൊരു വ്യക്തിക്കും തോന്നും രീതിയിൽ കൃത്യമായ തെളിവുകളോടുകൂടിയാണ് ഫാത്തിമ റാഹില ഈ പുസ്തകം നമുക്കായി സമർപ്പിച്ചിട്ടുള്ളത്.

പഠന സമയങ്ങളിലും മറ്റും മഹതി ഒരുപാട് ത്യാഗം സഹിച്ചും മൃഗങ്ങള്‍, കല്ലുകള്‍, മരങ്ങള്‍ തുടങ്ങി കാണുന്ന എല്ലാ വസ്തുവിനോടും  യഥാർത്ഥ  ദൈവത്തെ എനിക്ക് വ്യക്തമാക്കി പറഞ്ഞ് തരൂ, എന്ന് പറഞ്ഞു ദിവസങ്ങളോളം കരഞ്ഞിരുന്നു. അവസാനം അതിനൊരു വഴി ദൈവം കാണിച്ചു കൊടുത്തു. രാത്രിയുടെ ഇരുളറയിൽ തനിച്ചിരുന്ന് മഹതി ദൈവത്തെ ഓർത്ത് കരഞ്ഞപ്പോൾ സാധാരണ ആളുകളേക്കാൾ നൂറിരട്ടി ഭംഗിയുള്ള ഒരാൾ വന്നുനിന്നു. അത് പ്രവാചകൻ(സ്വ) ആയിരുന്നു എന്ന് പിന്നീട് കുറെ കഴിഞ്ഞാണ് ഫാത്തിമ റാഹിലക്ക് മനസ്സിലാവുന്നത്. 2012, ഏപ്രിൽ 4ന്റെ രാത്രിയിലാണ്, ജീവിതത്തിലെ സന്തോഷകരമായ നിമിഷമെന്ന് വിശേഷിപ്പിക്കാവുന്ന വിധം, ഒരുപാട് നാളത്തെ ആഗ്രഹം സഫലമാവുന്നത്. 

ഇസ്‍ലാമാണ് യഥാർത്ഥ മതം എന്നത് ഖുർആനും ഹദീസും മറ്റു പണ്ഡിത വാക്കുകളും ഉദ്ധരിച്ച് തെളിവുകളോടെയാണ് സമര്‍ത്ഥിക്കുന്നത്. ധാർമിക ബോധത്തിലും പ്രവർത്തനത്തിലും കൂടുതലായി മനസ്സും ശരീരവും അര്‍പ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയും ഒരിക്കലെങ്കിലും വായിക്കേണ്ട ഒരു പുസ്തകമാണ് റാഹിലയുടെ ഈ ആത്മകഥ. ആർക്കും മനസ്സിലാകുന്ന രീതിയിലുള്ള ലളിതമായ ഭാഷാ ശൈലിയിൽ ആണ് ഇതിൻറെ അവതരണം. വിശ്വാസികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഇത്, ഇസ്‍ലാമിക് സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 70 രൂപയാണ് പുസ്തകത്തിൻറെ വില.

Leave A Comment

6 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter