വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം: മുസ്‌ലിം സംഘടനകള്‍

കേരളത്തിലുള്‍പ്പെടെ ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്ന് വിവിധ മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് പൂര്‍ണമായും പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഇത് വിവേചനവും ഭരണഘടനാവകാശ ലംഘനവുമാണ് തെരഞ്ഞടുപ്പ് ഡ്യൂട്ടിയിലും ബൂത്ത് ഏജന്റുമാരിലുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ജുമുഅക്ക് പങ്കെടുക്കാന്‍ കഴിയില്ല.
തെരഞ്ഞടുപ്പ് മറ്റൊരു തിയ്യതിയിലേക്ക മാറ്റാന്‍ കേന്ദ്ര തരെഞ്ഞടുപ്പ് കമ്മീഷണറോട് കേരളം ആവശ്യപ്പെടണമെന്നും മതനിരപേക്ഷ കക്ഷികള്‍ ഇതിനായി സമ്മര്‍ദം ചെലുത്തണമെന്നും വിവിധ സംഘടന നേതാക്കളായ സയ്യിദ് ജിഫ്‌രി മുത്തുകക്കോയ തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍,ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍,ടി.പി അബ്ദുല്ലക്കോയ മദനി,പി.മുജീബു റഹ്മാന്‍, തൊടിയൂര്‍ കുഞ്ഞ് മുഹമ്മദ് മൗലവി, പിഎന്‍. അബ്ദുലത്വീഫ് മദനി,എ നജീബ് മൗലവി,കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി,ഡോ. ഹുസൈന്‍ മടവൂര്‍,ശിഹാബ് പൂക്കോട്ടൂര്‍,ഇ.പി അശ്‌റഫ് ബാഖവി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter