ഇമാം ശിഹാബുദ്ധീന്‍ അസ്സുഹ്‌റവര്‍ദി (റ)
- അബ്ദുല്‍ ഹഖ് മുളയങ്കാവ്
- Aug 21, 2022 - 11:38
- Updated: Aug 21, 2022 - 21:01
വിശ്വവിഖ്യാത പണ്ഡിതനും സൂഫിവര്യനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്, ബാഗ്ദാദ് നിവാസിയായിരുന്ന ഇമാം ശിഹാബുദ്ധീന്‍ അസ്സുഹ്‌റവര്‍ദി. അബൂബക്കര്‍ സിദ്ധീഖ് (റ) ലേക്ക് ചെന്നുചേരുന്നതാണ് അദ്ദേഹത്തിന്റെ കുടുംബ പരമ്പര. ഹിജ്‌റ 539 റജബ് മാസത്തില്‍ ഇറാനിലെ സുഹ്‌റവര്‍ദ് എന്ന പ്രദേശത്താണ് മഹാനവര്‍കളുടെ ജനനം. ദരിദ്രജനവിഭാഗങ്ങള്‍ക്കിടയിലായിരുന്നു അദ്ദേഹം വളര്‍ന്നിരുന്നത്.
പിതൃവ്യനില്‍നിന്നാണ് ഇമാം സുഹ്റവര്‍ദി തസവ്വുഫിന്റെയും അധ്യാത്മികതയുടെയും അറിവുകള്‍ ഗ്രഹിച്ചത്. അതുപോലെ ശൈഖ് അബൂ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ബിനു അബീസ്വാലിഹ് എന്നവരും അദ്ധേഹത്തിന്റെ ഗുരുവര്യരാണ്.
പിന്നീട് ബസ്വറയിലേക്ക് പോവുകയും അവിടെ ശൈഖ് അബൂ മുഹമ്മദ് ബിന്‍ അബ്ദ് തങ്ങളുടെയും മറ്റു മഹാന്മരാരുടെയും അടുക്കല്‍ നിന്ന് ഫിഖ്ഹിലും അറബിയിലും അദബിലും വിജഞാനം കരഗതമാക്കുകയും ചെയ്തു.
പിന്നീട് അദ്ധേഹം ഏകാന്തവാസത്തിലേക്ക് നീങ്ങുകയും ദിക്‌റും നോമ്പും മറ്റു ഇബാദത്തുകളിലുമായി സമയം ചെലവഴിക്കുകയും ചെയ്തു. പിന്നീട് പിതൃവ്യന്റെ മദ്‌റസയില്‍ വഅള് സദസ്സ് സംഘടിപ്പിക്കുകയും അതില്‍ ഉപകാരപ്രദാമായ പ്രഭാഷണവും ക്ലാസുകളും നിര്‍വഹിക്കുകയും ചെയ്തിരുന്നു. അങ്ങനെ പൊതുജനങ്ങള്‍ക്കിടയിലും മഹാന്മാര്‍ക്കിടയിലും അദ്ദേഹത്തിന്റെ ഖ്യാതി വര്‍ധിക്കുകയും ചെയ്തു.
ശാഫി മദ്ഹബിലെ അറിയപ്പെടുന്ന കര്‍മശാസ്ത്ര വിശാരദനും സ്വാത്വികനും പരിത്യാഗിയും സൂഫിവര്യനുമായിരുന്ന ഇമാം സുഹ്റവര്‍ദി, ദാനധര്‍മ്മിഷ്ടനും കൂടിയായിരുന്നു. പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുടെ അഭയസ്ഥാനമായിരുന്നു. ഒരുപാട് ഇബാദത്തുകള്‍ ജീവിതത്തില്‍ വര്‍ധിപ്പിച്ചിരുന്നു.
രചനകള്‍
1-അവാരിഫുല്‍ മആരിഫ്
2-നുഅ്ബതുല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍
3-ജദ്ബുല്‍ ഖുലൂബ് ഇലാ മവാസിലതില്‍ മഹ്ബൂബ്
4- അസ്സൈര്‍ വതൈ്വര്‍
വഫാത്ത്
ഹിജ്‌റ 632ക്രിസ്താബ്ദം 1234 ല്‍ മുഹര്‍റം 1 ബാഗ്ദാദില്‍ വെച്ചാണ് മഹാനായ ശൈഖ് ശിഹാബുദ്ധീന്‍ അസ്സുഹ്‌റവര്‍ദി തങ്ങള്‍ ഈ ലോകത്തോട് വിടപറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment