റഫയിലെ ആക്രമണം നിറുത്താന്‍ ഇസ്രയേലിനോട് അന്താരാഷ്ട്ര കോടതി
ഗസ്സയില്‍ ഇസ്റാഈല്‍ വംശഹത്യ നടത്തുന്നവെന്ന കേസില്‍ റഫയിലും തെക്കന്‍ ഗാസയിലും നടത്തുന്ന ആക്രമണം നിറുത്തിവെക്കാന്‍ അന്താരാഷ്ട്രാ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. റഫയില്‍ അടിയന്തരമായി സൈനിക നടപടി നിര്‍ത്തണമെന്നും മനുഷ്യ സഹായം എത്തിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡണ്ട് കൂടിയായ ജഡ്ജ് നവാഫ് സലാം നിര്‍ദേശിച്ചു.
ഗസ്സയിലേക്ക് മനുഷ്യ സഹായം എത്തിക്കാന്‍ റഫയിലെ അതിര്‍ത്തി ഉടന്‍ തുറക്കണെമെന്നും യു.എന്‍ കോടതി ഇസ്റാഈലിനോട് ആവശ്യപ്പെട്ടു.
ഹമാസ് തടവിലാക്കിയ ബന്ധികളുടെ കാര്യത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇവരെ നിരുപാധികമായി വിട്ടയക്കാനും ഹമാസിനോട് ആവശ്യപ്പെട്ടു. അടിയന്തര ഇടപെടല്‍ വേണമെന്നും ഗസ്സയില്‍ കൂട്ടക്കുരുതി തുടരുകായണെന്നും ഹരജിക്കാരായ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment